Jio, Airtel തുടങ്ങിയ സ്വകാര്യ കമ്പനികളുടെ റീചാർജ് പ്ലാനുകൾ അൽപം കടുപ്പമാണെങ്കിലും, ഏറ്റവും മികച്ച ടെലികോം സേവനങ്ങൾ തരുന്നത് ഈ സ്വകാര്യ കമ്പനികളാണെന്ന് പറയാം. ഒറ്റത്തവണ റീചാർജിൽ ഏകദേശം 100 ദിവസത്തിനടുത്ത് കാലാവധി ലഭിക്കുന്ന പ്ലാനാണിത്. അടിക്കടി റീചാർജ് ചെയ്യാതെ പരിധിയില്ലാത്ത സൗജന്യ കോളിംഗും അൺലിമിറ്റഡായി ഹൈ സ്പീഡ് ഡാറ്റയും ഈ പ്ലാനിൽ ലഭിക്കുന്നു. ദിവസേന ലഭിക്കുന്ന 2GB 4G ഡാറ്റയ്ക്ക് പുറമെയാണ് ഈ 5ജി ഓഫറെന്നതും ശ്രദ്ധിക്കുക. ഇതിനൊപ്പം ചില മികച്ച ഒടിടി ആനുകൂല്യങ്ങളും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ജിയോ പ്ലാനിന്റെ വിലയും കൃത്യം വാലിഡിറ്റിയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
SurveyJio 999 Plan Details
999 രൂപയുടെ റിലയൻസ് ജിയോ പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ 98 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് കോളുകളും 5ജിയും എസ്എംഎസ് ഓഫറുകളും ലഭിക്കുന്ന പ്ലാനാണിത്. 10 രൂപയാണ് 999 രൂപ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവെന്ന് പറയാം.

ഈ പ്ലാനിന് 98 ദിവസത്തെ കൃത്യം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിംഗ് ലഭിക്കുന്നതിനാൽ അധിക കോളിംഗ് ചാർജുകളൊന്നും ഈടാക്കുന്നില്ല. പ്രതിദിനം 2ജിബി വീതം ലഭ്യമാണ്. ഇങ്ങനെ വാലിഡിറ്റി മൊത്തത്തിൽ ആകെ 196GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കും.
True 5G ലഭ്യമായ പ്രദേശങ്ങളിൽ 5ജി സപ്പോർട്ടുള്ള ഫോണുകളിൽ അൺലിമിറ്റഡ് ഡാറ്റയുമുണ്ട്. പ്രതിദിനം 100 SMS സൗജന്യമായും ലഭിക്കും.
50 ജിബി സ്റ്റോറേജ് തരുന്ന JioAICloud, ജിയോടിവി ആക്സസും പ്ലാനിൽ ലഭ്യമാണ്. ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് ലഭിക്കുന്നു. ഇതിന് പുറമെ ഗൂഗിൾ ജെമിനി പ്രോയും തികച്ചും സൌജന്യമായി ജിയോയുടെ 999 രൂപ പാക്കേജിലൂടെ ലഭിക്കും.
ആനുകൂല്യങ്ങൾ ചുരുക്കത്തിൽ
- വില: 999 രൂപ
- വാലിഡിറ്റി: 98 ദിവസം
- ഡാറ്റ: ദിവസവും 2GB 4ജി ഡാറ്റ
- 5G: ജിയോ True 5G അൺലിമിറ്റഡ്
- കോളിംഗ്: എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ്
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
