Jio Best Plan: Unlimited കോളിങ്ങും, ട്രൂ 5Gയും 98 ദിവസത്തേക്ക്, പിന്നെ ജിയോഹോട്ട്സ്റ്റാറും!

HIGHLIGHTS

മികച്ച ടെലികോം സേവനങ്ങൾ ലഭിക്കുന്ന Reliance Jio-യുടെ പ്ലാനാണിത്

പ്രതിദിനം ഏകദേശം 10 രൂപ മാത്രമാണ് ചെലവ് വരുന്നത്

1000 രൂപയ്ക്ക് താഴെ 98 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിനെ കുറിച്ച് വിശദമായി അറിയാം

Jio Best Plan: Unlimited കോളിങ്ങും, ട്രൂ 5Gയും 98 ദിവസത്തേക്ക്, പിന്നെ ജിയോഹോട്ട്സ്റ്റാറും!

Jio Best Recharge Plan: ജിയോയുടെ മികച്ചൊരു പ്രീ-പെയ്ഡ് പ്ലാൻ പരിചയപ്പെട്ടാലോ? 3 മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാൻ നോക്കാം. മികച്ച ടെലികോം സേവനങ്ങൾ ലഭിക്കുന്ന Reliance Jio-യുടെ പ്ലാനാണിത്. ഈ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും, ഡാറ്റയും അനുവദിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Jio 3 Months Plan: വിശദമായി

ഇത് ജിയോയുടെ പ്രീ- പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, കുറച്ച് മാസത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. ഈ പാക്കേജിന്റെ വില 999 രൂപയാണ്. 1000 രൂപയ്ക്ക് താഴെ 98 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Reliance Jio Rs 999 Plan: ആനുകൂല്യങ്ങൾ

വോയിസ് കോൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. 98 ദിവസത്തേക്കും റിലയൻസ് ജിയോ പരിധിയില്ലാത്ത ഔട്ട്ഗോയിങ് വോയിസ് കോളുകൾ അനുവദിച്ചിരിക്കുന്നു.

Reliance Jio 999 Plan
Reliance Jio Rs 999 Plan

ഡാറ്റ: ഇതിൽ ബൾക്ക് ഡാറ്റയും ജിയോ തരുന്നു. പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയാണ് പ്ലാനിലുള്ളത്. 98 ദിവസം വാലിഡിറ്റിയിൽ മൊത്തം 196 GB ഡാറ്റയാണുള്ളത്. ഇത് 4ജി വരിക്കാർക്ക് വേണ്ടിയുള്ളതാണ്. ഇനി 5G കവറേജുള്ള പ്രദേശങ്ങളിൽ, 5G ഹാൻഡ്സെറ്റുകളിൽ, അൺലിമിറ്റഡ് 5G ആസ്വദിക്കാം. ഫാസ്റ്റ് ഡാറ്റ, പരിധിയില്ലാതെ 3 മാസത്തേക്ക് ഇങ്ങനെ സ്വന്തമാക്കാം.

SMS: പ്രതിദിനം 100 സൗജന്യ SMS സേവനമാണ് അംബാനിയുടെ ടെലികോം കമ്പനി തരുന്നത്.

999 രൂപ പാക്കേജിൽ Free OTT!

999 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ ഫ്രീയായി ഒടിടി സബ്സ്ക്രിപ്ഷനും നേടാം. ജിയോഹോട്ട്സ്റ്റാർ ആക്സസ് അനുവദിച്ചിട്ടുള്ള പ്ലാനാണിത്. 90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ടിവി സബ്സ്ക്രിപ്ഷനാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോ ക്ലൗഡ്, ജിയോടിവി തുടങ്ങിയ കോംപ്ലിമെന്ററി ആക്സസും പ്ലാനിലുണ്ട്.

ഈ പ്ലാനിന്റെ വില 98 ദിവസത്തേക്ക് 999 രൂപയാണ്. എന്നാൽ പ്രതിദിനം ഏകദേശം 10 രൂപ മാത്രമാണ് ചെലവ് വരുന്നത്. അൺലിമിറ്റഡ് 5G ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും, ജിയോഹോട്ട്സ്റ്റാറും 10 രൂപ നിരക്കിൽ ലഭിക്കുന്നു. പ്ലാനിന്റെ ആക്സസ് മൈജിയോ ആപ്പ് വഴിയോ, ജിയോ വെബ്സൈറ്റ് വഴിയോ റീചാർജിലൂടെ നേടാം. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള പേയ്മെന്റ് ആപ്ലിക്കേഷൻ വഴിയും 999 രൂപ പാക്കേജ് ലഭിക്കും.

Airtel Rs 999 Plan: വിശദാംശങ്ങൾ

84 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ എയർടെലിലുമുണ്ട്. 999 രൂപ പ്ലാനിലൂടെ 84 ദിവസം വാലിഡിറ്റി ലഭിക്കും. ഇതിൽ പ്രതിദിനം 2.5 GB ഡാറ്റയും, അൺലിമിറ്റഡ് കോളുകളും, ദിവസവും 100 എസ്എംഎസും ലഭിക്കും. 5ജിയാണ് നിങ്ങളുടെ ഫോണെങ്കിൽ, കവറേജുള്ള സ്ഥലങ്ങളിൽ അൺലിമിറ്റഡ് 5G ആസ്വദിക്കാം.

ഇതിൽ ആമസോൺ പ്രൈം ആക്സസ് നേടാം. കൂടാതെ എയർടെൽ Xstream Play സബ്സ്ക്രിപ്ഷനും ലഭിക്കും. എന്നാൽ ജിയോയിൽ എയർടെൽ തരുന്നതിനേക്കാൾ 14 ദിവസം കൂടുതൽ വാലിഡിറ്റിയുണ്ട്. അതിനാൽ ലാഭം ശരിക്കും ജിയോ പ്ലാനിലാണെന്ന് പറയാം. എങ്കിലും ഭാരതി എയർടെൽ ആമസോൺ പ്രൈം ആക്സസും തരുന്നുണ്ട്.

999 രൂപ പ്ലാനിൽ 98 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ തരുന്നത്. ഇതേ വിലയിൽ സർക്കാർ ടെലികോം ബിഎസ്എൻഎൽ പ്ലാൻ തരുന്നുണ്ടോ? ഈ വിലയ്ക്ക് പ്ലാനില്ലെങ്കിലും, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലും പ്ലാനുണ്ട്. 997 രൂപയുടെ പ്ലാനിൽ 160 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 SMS എന്നിവ ഇതിൽ നൽകിയിട്ടുണ്ട്.

Also Read: Airtel New Cheapest Plan: 200 രൂപയ്ക്ക് താഴെ Unlimited കോളിങ്ങും, ഡാറ്റയും തരുന്ന പ്ലാനിതാ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo