റിലയൻസ് ജിയോയുടെ ഒരു ബജറ്റ് 3 മാസ പ്ലാൻ പരിചയപ്പെടാം
ദീർഘകാല വാലിഡിറ്റിയും ആകർഷകമായ ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന പാക്കേജാണിത്
90 ദിവസത്തേക്ക് ഫ്രീ വോയിസ് കോളിങ് ആസ്വദിക്കാം
Jio 3 Months Best Plan: കൃത്യം 3 മാസത്തേക്ക് അൺലിമിറ്റഡ് ഓഫറുകളുള്ള പ്രീ-പെയ്ഡ് പ്ലാൻ നോക്കുകയാണോ? എങ്കിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ ഒരു ബജറ്റ് 3 മാസ പ്ലാൻ പരിചയപ്പെടാം. ഇതിൽ ഡാറ്റയും കോളിങ്ങും അൺലിമിറ്റഡാണ്. എസ്എംഎസ്സും നിങ്ങളുടെ ആവശ്യത്തിൽ കൂടുതൽ വിനിയോഗിക്കാം. പോരാഞ്ഞിട്ട് ഫ്രീയായി ജിയോ ഒടിടി ആക്സസും തരുന്നുണ്ട്.
SurveyJio Best Plan: വിശദമായി
ദീർഘകാല വാലിഡിറ്റിയും ആകർഷകമായ ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന പാക്കേജാണിത്. ഈ പ്ലാനിന്റെ വില 900 രൂപയ്ക്കും താഴെയാണ്. 90 ദിവസത്തേക്ക് റീചാർജ് ലഭിക്കുന്നതിനാൽ, ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. ഇതിൽ ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, ജിയോ ക്ലൗഡ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ഉറപ്പിക്കാം.

Reliance Jio Rs 899 Plan: ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്: 90 ദിവസത്തേക്ക് ഫ്രീ വോയിസ് കോളിങ് ആസ്വദിക്കാം. ഇന്ത്യയിലെ എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും കോളുകൾ ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്.
ഡാറ്റ: ഇതിൽ മൂന്ന് മാസത്തേക്ക് ട്രൂ 5ജി ലഭിക്കും. 5G സേവനം ലഭ്യമായ പ്രദേശങ്ങളിൽ, 5ജി ഹാൻഡ്സെറ്റിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.
4ജി വരിക്കാർക്കും ആവശ്യത്തിലധികം ഡാറ്റ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്. 90 ദിവസത്തേക്ക് ആകെ 180 GB ഡാറ്റ ആസ്വദിക്കാം. ഇതിനുപുറമെ, ജിയോ 20 GB അധിക ബോണസ് ഡാറ്റയും നൽകുന്നു. ഇങ്ങനെ 90 ദിവത്തേക്ക് മൊത്തം 200 GB ഡാറ്റ ആസ്വദിക്കാം.
SMS: ദിവസവും 100 എസ്എംഎസുകൾ സൗജന്യമായി അയക്കാൻ ഈ പ്ലാനിലൂടെ സാധിക്കും.
Free JioHotstar
ഈ പാക്കേജിൽ 90 ദിവസത്തെ വാലിഡിറ്റിയാണ് ബേസിക് ആനുകൂല്യങ്ങളായി ലഭിക്കുന്നത്. 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ ആക്സസ് സ്വന്തമാക്കാം. അതും മൊബൈലിലോ സ്മാർട് ടിവിയിലോ ജിയോഹോട്ട്സ്റ്റാർ ആക്സസ് ചെയ്യാനുള്ള സൌകര്യമാണ് ലഭിക്കുന്നത്. ഏറ്റവും പുതിയ സിനിമകളും വെബ് സീരീസുകളും ലൈവ് സ്പോർട്സുകളും ജിയോഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഫയലുകളും ചിത്രങ്ങളും വീഡിയോകളും സ്റ്റോർ ചെയ്യുന്നതിനായി, 50ജിബി ജിയോ ക്ലൗഡ് സ്റ്റോറേജും ലഭിക്കുന്നു. 900-ൽ അധികം ലൈവ് ടിവി ചാനലുകൾ കാണാനുള്ള ജിയോടിവി ആക്സസും ഇതിൽ നൽകിയിട്ടുണ്ട്.
Also Read: Samsung Galaxy M36 5G: 50MP ട്രിപ്പിൾ ക്യാമറ, 5000mAh ബാറ്ററി സാംസങ് First Sale, ആമസോണിൽ തുടങ്ങി…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile