jio 200 days plan
മൊബൈൽ ഉപയോക്താക്കൾക്കായി എപ്പോഴും ആവേശകരമായ പ്ലാനുകൾ സ്വകാര്യ ടെലികോം Jio അവതരിപ്പിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ജിയോ പുറത്തിറക്കിയ പ്ലാനാണ് 2025 രൂപയുടേത്. 200 ദിവസത്തേക്ക് റീചാർജ് ടെൻഷനില്ലാതെ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും എസ്എംഎസ് ഓഫറുകളും ലഭിക്കുന്ന പാക്കേജാണിത്. ദിവസേന 11 രൂപ മാത്രമാണ് ഈ റീചാർജ് പ്ലാനിൽ ലഭിക്കുന്നത്. ഹൈ-സ്പീഡ് 5G ഡാറ്റ അൺലിമിറ്റഡായി ലഭിക്കുമെന്നതും പ്ലാനിന്റെ മറ്റൊരു ഗുണമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റയും കോളിംഗ് ഓഫറും ജിയോയുടെ 200 ദിവസത്തെ പാക്കേജിൽ നേടാം. പ്ലാനിന്റെ വിലയും ഓഫറുകളും വിശദമായി അറിയാം.
2025 രൂപയാണ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനിന്റെ വില. ശരിക്കും അര വർഷത്തിൽ കൂടുതൽ വാലിഡിറ്റിയെന്നതാണ് പ്ലാനിന്റെ മേന്മ. ജിയോഹോട്ട്സ്റ്റാർ, ജിയോഎഐ ക്ലൌഡ് പോലുള്ള അധിക ഓഫറുകളും 2025 രൂപ പാക്കേജിൽ ബണ്ടിൽ ചെയ്തിരിക്കുന്നു. 200 ദിവസത്തെ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.
ഇന്ത്യയിൽ എല്ലായിടത്തും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ജിയോ പാക്കേജിലൂടെ ലഭിക്കും. 5G ഫോൺ ഉണ്ടെങ്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും 2025 രൂപ പ്ലാനിലൂടെ ആസ്വദിക്കാം. പ്ലാനിൽ 4ജി വരിക്കാർക്ക് ദിവസേന 2.5ജിബി ഡാറ്റയും ജിയോ പ്രീ പെയ്ഡ് പാക്കേജിലൂടെ ലഭിക്കും. ഇങ്ങനെ 200 ദിവസത്തേക്ക് 500 GB ഡാറ്റ മൊത്തമായി ആസ്വദിക്കാം.
3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ ആക്സസും ഹോളിവുഡ് സബ്സ്ക്രിപ്ഷനും 2025 രൂപ പ്ലാനിൽലുണ്ട്. ഇതിന് പുറമെ 50 ജിബി ഫ്രീ സ്റ്റോറേജും JioAICloud വഴി ലഭിക്കുന്നു. 2025 രൂപ പാക്കേജിൽ ഗൂഗിൾ ജെമിനിയുടെ 5000 GB ക്ലൌഡ് സ്റ്റോറേജ് ആക്സസുണ്ട്. ഇതിൽ ജിയോ ഫ്രീ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകിയിട്ടുണ്ട്.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം