Jio 1 Year Plan: ഒരു വർഷം വാലിഡിറ്റിയിൽ Unlimited 5G, കോളിങ് ഓഫറുകൾ, മാസം 276 രൂപ ചെലവിൽ!

HIGHLIGHTS

മാസം 276 രൂപ നിരക്കിൽ ഒരു മികച്ച പാക്കേജാണ് അംബാനിയുടെ ജിയോ തരുന്നത്

365 ദിവസം വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്

ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നതാണ്

Jio 1 Year Plan: ഒരു വർഷം വാലിഡിറ്റിയിൽ Unlimited 5G, കോളിങ് ഓഫറുകൾ, മാസം 276 രൂപ ചെലവിൽ!

Jio 1 Year Plan: ഒരു വർഷത്തെ വാലിഡിറ്റിയുള്ള ഒരു മികച്ച ജിയോ പ്ലാൻ നോക്കിയാലോ? Unlimited കോളിങ്ങും അൺലിമിറ്റഡ് 5ജി ഡാറ്റയും തരുന്ന പാക്കേജാണിത്. മാസം 276 രൂപ നിരക്കിൽ ഒരു മികച്ച പാക്കേജാണ് അംബാനിയുടെ ജിയോ തരുന്നത്.

Digit.in Survey
✅ Thank you for completing the survey!

റിലയൻസ് ജിയോയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിൽ ഡാറ്റയും കോളിങ്ങും എസ്എംഎസ് ഓഫറുകളുമുണ്ട്. കൂടാതെ ആകർഷകമായ ഒടിടി സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നതാണ്.

Jio 1 Year Plan: ആനുകൂല്യങ്ങൾ

365 ദിവസം വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പാക്കേജിലെ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

jio 1 year plan offers unlimited 5g
jio 3599

365 ദിവസത്തേക്ക് നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗ് സേവനം പ്രയോജനപ്പെടുത്താം. ഇതിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കും. അതുപോലെ ദിവസേന 2.5 ജിബി ഡാറ്റയും ജിയോ തരുന്നു. വർഷം മുഴുവനും നിങ്ങൾക്ക് 912.5 ജിബി ഡാറ്റ ഇതിൽ അനുവദിച്ചിട്ടുണ്ട്.

5ജി ഫോണും, കണക്റ്റിവിറ്റിയുമുള്ള പ്രദേശങ്ങളിലാണെങ്കിൽ, അൺലിമിറ്റഡായി 5ജി ലഭിക്കും. ഇങ്ങനെ ട്രൂ 5 ജി ഓഫർ ലഭിക്കുന്ന പാക്കേജാണിത്. ജിയോ ഇതിൽ വേഗതയുള്ള ബ്രൗസിംഗും സ്ട്രീമിംഗും നൽകുന്നുണ്ട്.

Rs 3599 Jio Plan: വിശദമായി അറിയാം

3599 രൂപ വിലയാകുന്ന ജിയോ പ്ലാനിൽ 365 ദിവസത്തെ കാലാവധിയാണ് കിട്ടുന്നത്. ഇതിൽ ഡാറ്റ, കോളിങ്, മെസേജ് സേവനങ്ങൾ ലഭിക്കും. ഇതിൽ ബേസിക് ആനുകൂല്യങ്ങൾ മാത്രമല്ല ഉൾപ്പെടുന്നത്.

ജിയോയുടെ ബേസിക് ഓഫറുകൾക്ക് പുറമെ ഫ്രീയായി ജിയോഹോട്ട്സ്റ്റാറും സ്വന്തമാക്കാം. സിനിമകൾ, ടിവി ഷോകൾ, സ്‌പോർട്‌സ് കണ്ടന്റുകൾക്കായി ജിയോഹോട്ട്സ്റ്റാർ ലഭിക്കും. ഇതിൽ മുമ്പ് ജിയോ സിനിമയായിരുന്നു ലഭിച്ചത്. ഇപ്പോൾ ജിയോസിനിമയും ഹോട്ട്സ്റ്റാറും ചേർന്നതോടെ, ജിയോഹോട്ട്സ്റ്റാറായിരിക്കുന്നു.

അതിനാൽ 3599 രൂപയുടെ പാക്കേജിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഇതിൽ ജിയോ ടിവിയുടെ ആക്സസും നേടാം. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

മാസം 276 രൂപ

365 ദിവസത്തേക്കാണ് 276 രൂപ ചെലവാകുന്നത്. ഇതിന്റെ മാസക്കണക്ക് പരിശോധിച്ചാൽ 300 രൂപയിലും താഴെയാണ്. എന്നുവച്ചാൽ 276 രൂപ മാത്രമാണ് ഇതിലുള്ളത്.

276 രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും എസ്എംഎസ്സുകളും ലഭിക്കും. സാധാരണ അൺലിമിറ്റഡ് കോളിങ്ങും, 5ജിയും കിട്ടുന്ന മാസ പ്ലാനുകൾ ഇത്ര തുച്ഛ വിലയ്ക്ക് ലഭിക്കാറില്ല. അതിനാൽ തന്നെ 3,599 രൂപയുടെ വാർഷിക പ്ലാൻ വേറിട്ടു നിൽക്കുന്നു. ഇടയ്ക്കിടെ റീചാർജ് ചെയ്യണമെന്ന ആവശ്യവും ഇതിലില്ല.

Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo