IPL 2026
IPL 2026: ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് ബെംഗളൂരുവിൽ തുടക്കം. വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും കഴിഞ്ഞ വർഷം മരിച്ച ആളുകളോടുള്ള ആദരത്തിന്റെ ഭാഗമായി ഉദ്ഘാടന മത്സരമുണ്ടാകില്ല. മുമ്പ് കൊവിഡ് മഹാമാരി സമയത്തും, പുൽവാമ ആക്രമണ സാഹചര്യത്തിലും ഉദ്ഘാടന മത്സരം മാറ്റി വച്ചിരുന്നു.
ചാമ്പ്യന്മാരായ RCB vs SRH മത്സരത്തിലൂടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് കൊടിയേറുന്നത്. ടെലിവിഷനിൽ ഐപിഎൽ കാണാൻ സ്റ്റാർ സ്പോർട്സിൽ സംപ്രേഷണമുണ്ട്. എന്നാൽ മൊബൈൽ ഫോണിലും നിങ്ങൾക്ക് ഐപിഎൽ 2026 ആസ്വദിക്കാം. ആരാധകർക്ക് തടസ്സമില്ലാതെ കളി കാണാൻ ഇതിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ രീതികളും മറ്റും എങ്ങനെയാണെന്ന് വിശദമായി അറിയാം.
Also Read: സാംസങ് പ്രേമികൾക്ക് ബമ്പറടിച്ചു, Samsung Galaxy S24 5G ആമസോണിൽ പകുതി വിലയ്ക്ക്!
ഇന്ന് രാത്രി 7.30 മുതലാണ് ഐപിഎൽ ലൈവ് മത്സരങ്ങൾ കാണാം. ഇന്നത്തെ ആർസിബിയും എസ്‌ആർഎച്ചും തമ്മിലുള്ള മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ ടിവിയിൽ തത്സമയം കാണാം. എന്നാൽ മൊബൈലിലൂടെയും നിങ്ങൾക്ക് ഐപിഎൽ കാണാവുന്നതാണ്. ഇതിന് ജിയോ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. സ്മാർട്ട് ഫോണിൽ ജിയോഹോട്ട്സ്റ്റാർ ആപ്പിലൂടെ മത്സപം തത്സമയം സ്ട്രീം ചെയ്യുന്നു.
ജിയോഹോട്ട്സ്റ്റാർ ആക്സസ് നിങ്ങൾക്ക് സൗജന്യമായി നേടാം. ഇതിനായി എയർടെൽ, ജിയോ, വിഐ പോലുള്ള ടെലികോമുകളുടെ റീചാർജുകൾ തെരഞ്ഞെടുക്കാവുന്നതാണ്. 30 ദിവസം മുതൽ 90 ദിവസം വരെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനുകൾ ടെലികോം തരുന്നു.
449 രൂപ, 1029 രൂപ, 3299 രൂപയുടെ ജിയോ പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കുന്നു. ഇവയിൽ ഒരു വർഷം വരെ വാലിഡിറ്റിയിൽ ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്നു. 100 രൂപ, 195 രൂപ, 949 രൂപ പാക്കേജുകളിലും ജിയോഹോട്ട്സ്റ്റാർ ലഭ്യമാണ്.
499 രൂപ, 839 രൂപ, 1199 രൂപ, 3359 രൂപ പ്ലാനുകളിൽ എയർടെൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് ലഭ്യമാണ്. വോഡഫോൺ ഐഡിയയുടെ ചില പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 499 രൂപയുടെയും 601 രൂപയുടെയും 901 രൂപയുടെയും 3199 രൂപയുടെയും പ്രീ പെയ്ഡ് പാക്കേജുകളിൽ നിങ്ങൾക്ക് ഈ ഒടിടി ലഭ്യമാണ്.