ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റർമാർക്ക് ഇതൊരു തലവേദനയാകും
ഈ 4ജി പൂർത്തിയായാൽ പിന്നീട് 5ജിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാകും BSNL
ബിഎസ്‌എൻഎല്ലിന്റെ 4G ലോഞ്ച് ഇന്ത്യൻ ടെലികോം മേഖലയിൽ നിർണായകമാകും
സർക്കാർ ടെലികോമിന്റെ ഫാസ്റ്റ് കണക്റ്റിവിറ്റി അങ്ങനെ എത്തുന്നു. BSNL 4G ഈ മാസം 27-നാണ് രാജ്യമൊട്ടാകെയായി അവതരിപ്പിക്കുക. തദ്ദേശീയമായി വികസിപ്പിച്ച 4ജിയാണ് സർക്കാർ കമ്പനി വിന്യസിക്കുന്നത്. ഈ 4ജി പൂർത്തിയായാൽ പിന്നീട് 5ജിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാകും പൊതുമേഖലാ ടെലികോം.
Surveyജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റർമാർക്ക് ഇതൊരു തലവേദനയാകും. സ്വകാര്യ ടെലികോം കമ്പനികൾ 5ജിയിലേക്ക് വന്നെങ്കിലും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 5ജിയെ പേടിക്കേണ്ടതുണ്ട്. എങ്ങനെയെന്നാൽ…
BSNL 4G എങ്ങനെ ജിയോ, എയർടെല്ലിന് വെല്ലുവിളിയാകും!
സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർദ്ധന വരുത്തിയത് ശരിക്കും പണിയായിട്ടുണ്ട്. അതിനാൽ ബിഎസ്എൻഎൽ 4ജി വിപണിയിലേക്കുള്ള കടന്നുവരവ് സാധാരണക്കാർക്ക് ആശ്വാസമാകും. അങ്ങനെ 4ജി കണക്ഷൻ കിട്ടുകയാണങ്കിൽ, കൂടുതൽ വരിക്കാർ മറ്റ് ടെലികോമുകളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറും. സർക്കാർ കമ്പനിയുടെ എൻട്രി ലെവൽ പ്ലാനുകളിലുള്ളവരും ഗ്രാമപ്രദേശങ്ങളിലുള്ളവരും, കൂടുതൽ താങ്ങാനാവുന്ന പ്ലാനുകളാണ് ആശ്രയിക്കുന്നത്. 4G നെറ്റ്‌വർക്ക് ഉപയോഗിച്ച്, ബിഎസ്‌എൻഎല്ലിന് ഇപ്പോൾ കുറഞ്ഞ ചെലവിൽ അതിവേഗ ഡാറ്റ ഓഫർ ചെയ്യാനാകും. ഇത് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള അവസരം വരിക്കാർക്ക് കൊടുക്കുന്നു.
ബിഎസ്‌എൻഎല്ലിന്റെ 4G ലോഞ്ച് ഇന്ത്യൻ ടെലികോം മേഖലയിൽ നിർണായകമാകും. ജിയോയുടെയും എയർടെല്ലിന്റെയും മൊത്തത്തിലുള്ള മേൽക്കോയ്മയ്ക്ക് ഇത് ഉടനടി ഭീഷണിയാകില്ല. എന്നാലും താങ്ങാനാവുന്ന വിലയിലാണ് പ്ലാനുകൾ അവതരിപ്പിക്കുന്നതെങ്കിൽ അത് വലിയൊരു വിപ്ലവമാകും. സ്വകാര്യ ഓപ്പറേറ്റർമാർ നിസ്സാരമായി കരുതിയിരിക്കാവുന്ന ഒരു ഉപഭോക്തൃ അടിത്തറയെ ബിഎസ്എൻഎൽ ലക്ഷ്യം വച്ചാൽ അത് അവർക്ക് നേട്ടമാകും.
BSNL Plans എങ്ങനെ തുറുപ്പുചീട്ടാകും?
വിലയിലും ഡാറ്റ, കോളിങ് തരുന്നതിലും ബിഎസ്‌എൻഎല്ലാണ് താരതമ്യേന മികച്ചത്. അതും കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റിയെന്ന സ്ട്രാറ്റജിയാണ് പൊതുമേഖല ടെലികോമിനുള്ളത്. നെറ്റ്‌വർക്ക് വേഗതയിലും പ്രീമിയം ബണ്ടിൽഡ് ആനുകൂല്യങ്ങളിലും ജിയോയും എയർടെല്ലുമാണ് മുന്നിൽ.
ഉദാഹരണത്തിന് ബിഎസ്എൻഎല്ലിന്റെ 84 ദിവസ പ്ലാനും ജിയോയും എയർടെലും തരുന്ന പ്ലാനും താരതമ്യം ചെയ്യാം. 599 രൂപയാണ് ബിഎസ്എൻഎൽ പാക്കേജിന്റെ വില. ദിവസേന 3ജിബി ഡാറ്റ ലഭിക്കും. ഇതേ വാലിഡിറ്റിയുള്ള ജിയോ പാക്കേജിന് വിലയാകുന്നത് 859 രൂപയാണ്. 979 രൂപയാണ് എയർടെൽ പ്ലാനിന്റെ വില. 5ജി ഡാറ്റ കിട്ടുന്ന പ്രീ- പെയ്ഡ് പ്ലാനാണിത്.
365 ദിവസത്തേക്കുള്ള ബിഎസ്എൻഎൽ പ്ലാനുകളെ കുറിച്ച് നോക്കിയാലോ! 4ജി വേഗതയിൽ ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന ബജറ്റ് പ്ലാനാണ് 2,999 രൂപയുടേത്. ഇതേ ആനുകൂല്യങ്ങൾ ഏകദേശം വരുന്ന പാക്കേജ് നോക്കിയാൽ ജിയോ ഈടാക്കുന്നത് 3,599 രൂപയാണ്. എയർടെൽ പാക്കേജിനും 3,599 രൂപയാകുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
വില നോക്കി റീചാർജ് ചെയ്യുന്നവർ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനെയാണ് തെരഞ്ഞെടുക്കേണ്ടത്. മെട്രോ നഗരങ്ങളിലുള്ളവരും, വലിയ രീതിയിൽ ഫാസ്റ്റായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും ജിയോ സേവനം മികച്ച ഓപ്ഷനാണ്. പ്രീമിയം ആനുകൂല്യങ്ങളോടെ 4ജി, 5ജി സേവനം വേണ്ടവർക്ക് എയർടെൽ പ്ലാനുകളാണ് നല്ലത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile