Jio New Year Offer: അൺലിമിറ്റഡ് 5G-യും Free OTT-യും, 399 രൂപ മുതൽ…

Updated on 22-Dec-2023
HIGHLIGHTS

പ്രീപെയ്ഡ് പ്ലാനുകളിലും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും മികച്ച ഓപ്ഷനുകളുണ്ട്

രണ്ട് പ്ലാനുകളിലാണ് ജിയോ പുതുവർഷ സമ്മാനം പ്രഖ്യാപിച്ചത്

അൺലിമിറ്റഡ് 5G, OTT പോലുള്ള സേവനങ്ങൾ റിലയൻസ് Jio ഓഫറിലുണ്ട്

Reliance Jio ആകർഷകമായ റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. പ്രീപെയ്ഡ് പ്ലാനുകളിലും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും മികച്ച ഓപ്ഷനുകളുണ്ട്. New Year സമ്മാനമായി ജിയോ എക്സ്ട്രാ ഡാറ്റ ഓഫർ ചെയ്യുന്നു. പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

Reliance Jio ന്യൂ ഇയർ പ്ലാൻ

അൺലിമിറ്റഡ് 5G, OTT പോലുള്ള സേവനങ്ങൾ റിലയൻസ് ജിയോ ഓഫറിലുണ്ട്. സ്വിഗ്ഗി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ജിയോയുടെ പക്കലുണ്ട്. ഇവിടെ ന്യൂ ഇയർ സമ്മാനമായി പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ജിയോ നൽകുന്ന ഓഫറിതാ…
രണ്ട് പ്ലാനുകളിലാണ് ജിയോ പുതുവർഷ സമ്മാനം പ്രഖ്യാപിച്ചത്. 399 രൂപയുടെയും 699 രൂപയുടെയും പ്ലാനിലാണ് ഓഫർ. ജിയോയിൽ നിന്ന് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ പോകേണ്ട പ്ലാനുകൾ ഇവയാണ്.

Reliance Jio ന്യൂ ഇയർ പ്ലാൻ

399 രൂപയുടെ Jio പ്ലാൻ

399 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസവും 75 GB ഡാറ്റ ലഭിക്കും. കൂടാതെ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസും ലഭിക്കും. 3 ഫാമിലി സിമ്മുകൾ ഇതിൽ ചേർക്കാം. ഓരോ അധിക സിമ്മിനും മാസം തോറും 99 രൂപ ചെലവാകും. ഈ അധിക സിമ്മിന് ഓരോ മാസവും 5GB ഡാറ്റ ലഭിക്കും.

പ്ലാനിന്റെ മറ്റ് നേട്ടങ്ങളിൽ ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് എന്നിവ വരുന്നു. ഇതിന് പുറമെ, അൺലിമിറ്റഡ് 5G ഡാറ്റയും ക്ലെയിം ചെയ്യാം. ഇതിനായി MyJio ആപ്പ് വഴി റീചാർജ് ചെയ്യുക.

699 രൂപയുടെ Jio പ്ലാൻ

മറ്റൊരു ആകർഷക ജിയോ പ്ലാനാണ് 699 രൂപയുടേത്. ഈ പോസ്റ്റ് പെയ്ഡ് പ്ലാനിൽ 100 GB ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ്, 100 SMS എന്നിവയും ഇതിലുണ്ട്. 3 ഫാമിലി സിമ്മുകൾക്കാണ് ഈ പ്ലാൻ ഉപയോഗിക്കാവുന്നത്. അധികമായി ചേർക്കുന്ന ഓരോ സിമ്മിനും പ്രതിമാസം 99 രൂപ നൽകണം. അധിക സിമ്മുകൾക്ക് ജിയോ ഓരോ മാസവും 5GB അനുവദിച്ചിട്ടുണ്ട്.

READ MORE: BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

399 രൂപയിൽ നിന്ന് ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് ഒടിടി ആനുകൂല്യങ്ങളാണ്. ഏറ്റവും പ്രമുഖമായ നെറ്റ്ഫ്ലിക്സ് ഈ പാക്കേജിൽ അഡീഷണലായി ലഭിക്കും. Netflix Basic ആക്സസാണ് ലഭിക്കുക. ഇതുകൂടാതെ, Amazon Prime Video സബ്സ്ക്രിപ്ഷനും ജിയോ ഓഫർ ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് തുടങ്ങിയവയും ലഭിക്കും. ജിയോയിൽ നിന്ന് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കാനും ഇത് വിനിയോഗിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :