BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

HIGHLIGHTS

ശബരിമലയിൽ BSNL Free Wi-Fi നൽകും

15 കേന്ദ്രങ്ങളിൽ അതിവേഗ ഹോട്ട്സ്പോട്ട് സ്ഥാപിക്കും

ആദ്യ അരമണിക്കൂറാണ് BSNL സൗജന്യ വൈഫൈ നൽകുക

BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

കേരളത്തിന് Free Wi-Fi ഓഫറുമായി BSNL. ശബരിമലയിലാണ് Bharat Sanchar Nigam Limited സൗജന്യ വൈഫൈ അവതരിപ്പിച്ചത്. സന്നിധാനത്തെ കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാർ ടെലികോം കമ്പനിയുടെ ലക്ഷ്യം. ഓഫറിനെ കുറിച്ച് കൂടുതലറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL Free Wi-Fi ഓഫർ

സന്നിധാനത്ത് എത്തുന്നവർക്ക് നെറ്റ് വർക്ക് പ്രശ്നങ്ങൾ നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ ടെലികോം കമ്പനി ഫ്രീ വൈഫൈ നൽകുമെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി കമ്പനി വൈഫൈ ഹോട്ട്സ്പോട്ടുകളും സ്ഥാപിക്കുകയാണ്. 15 കേന്ദ്രങ്ങളിൽ അതിവേഗ ഹോട്ട്സ്പോട്ട് സ്ഥാപിക്കുമെന്നാണ് വിവരം.

BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!
BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

സന്നിധാനത്ത് അടുത്തിടെ തിരക്ക് വർധിച്ചിരുന്നു. ഈ സമയങ്ങളിൽ നെറ്റ് വർക്ക് പ്രശ്നങ്ങളുമുണ്ടായി. എന്നാൽ റേഞ്ച് ഉണ്ടായിട്ടും കോളിങ് ലഭിക്കുന്നില്ല എന്ന് പരാതി ഉയർന്നു. ഈ കാരണത്താലാണ് ബിഎസ്എൻഎൽ സൗജന്യ വൈഫൈ നൽകുന്നത്.

BSNL ഫ്രീ വൈഫൈ എങ്ങനെ കിട്ടും?

ആദ്യ അരമണിക്കൂറാണ് ബിഎസ്എൻഎൽ സൗജന്യ വൈഫൈ നൽകുന്നത്. ശേഷം ഇത് 9 രൂപ നിരക്കിൽ 1 GB തരും. കണക്ഷൻ ഇല്ലാതെ തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് ഫ്രീ വൈഫൈ വരുന്നത്. എന്നാൽ ഈ സേവനം എങ്ങനെ ലഭിക്കുമെന്ന് നോക്കാം.

സന്നിധാനത്തെ വൈഫൈ സേവനം നമ്പർ അടിസ്ഥാനമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിലെ ഹോട്ട്സ്പോട്ടുകൾ പോലെ ഇതും പ്രവർത്തിക്കും. ഫ്രീ വൈഫൈയ്ക്കായി ആദ്യം ഫോണിൽ ഒരു OTP ലഭിക്കും. ഇങ്ങനെ അരമണിക്കൂർ സൗജന്യ സേവനം ലഭിക്കും. ശേഷം റീചാർജ് ചെയ്താൽ തുടർന്ന് സേവനം ലഭിക്കുന്നു.

ഫ്രീ വൈഫൈ എന്ന് മുതൽ?

മണ്ഡല പൂജയുടെ പ്രധാന ദിവസം മുതലാണ് ഫ്രീ വൈഫൈ ലഭിക്കുന്നത്. ഇത് തീർഥാടകർക്ക് ആശ്വാസകരമായ വാർത്തയാണ്. കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് സർക്കാർ ടെലികോം തന്നെ തയ്യാറെടുക്കുകയാണ്. മാളികപ്പുറം, ആഴി, അരവണ കൗണ്ടറുകൾ എന്നിവിടങ്ങളിൽ വൈഫൈ ലഭിക്കും. വലിയ നടപ്പന്തൽ, തിരുമുറ്റം, മരാമത്ത് കോംപ്ലക്സ്, സന്നിധാനം ആശുപത്രി പരിസരത്തും ഫ്രീ സേവനം ആരംഭിക്കും. വൈഫൈയ്ക്കുള്ള 15 കേന്ദ്രങ്ങളിൽ ദേവസ്വം ബോർഡ് വൈദ്യുതി കണക്ഷൻ നൽകും. എക്സ്ചേഞ്ച് മുതൽ ആശുപത്രി വരെയുള്ള ഭാഗത്ത് കേബിളുകൾ സ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചുകഴിഞ്ഞു.

READ MORE: Apple, iPhones Alert: ഹാക്കർമാർ പിടികൂടും! Apple ഉപകരണങ്ങൾക്ക് കേന്ദ്രത്തിന്റെ Alert

BSNL 4G അപ്ഡേറ്റ്

കണക്റ്റിവിറ്റിയാണ് ബിഎസ്എൻ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നം. രാജ്യം 5Gയിൽ കുതിക്കുന്നു. ഇപ്പോഴും സർക്കാർ കമ്പനിയ്ക്ക് 4G പോലും സാധിച്ചിട്ടില്ല. എന്നാൽ 2024-ൽ ബിഎസ്എൻഎൽ 4G വിന്യസിക്കും. BSNL 4G രാജ്യത്തെ ചെറിയ ഗ്രാമങ്ങളിൽ വരെ അവതരിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo