288 രൂപയുടെ സ്പെഷ്യൽ ഡാറ്റ വൗച്ചറുമായി BSNL
ദിവസവും 2GB വീതമാണ് ഇതിൽ ലഭിക്കുന്നത്
60 ദിവസത്തെ വാലിഡിറ്റിയാണ് ഈ വൗച്ചർ പ്ലാനിനുള്ളത്
288 രൂപയുടെ സ്പെഷ്യൽ ഡാറ്റ വൗച്ചറുമായി BSNL. നിരവധി ആനുകൂല്യങ്ങളുമായാണ് Bharat Sanchar Nigam Limited വരുന്നത്. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ വൗച്ചർ പ്ലാനിനുള്ളത്. ഇതിന്റെ നേട്ടങ്ങളും ആർക്കൊക്കെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.
SurveyBSNL സ്പെഷ്യൽ ഡാറ്റ വൗച്ചർ
STV അഥവാ സ്പെഷ്യൽ താരിഫ് വൗച്ചർ എന്നാണ് ഇതിന്റെ പേര്. ഇതൊരു ഡാറ്റ വൗച്ചറായതിനാൽ നിങ്ങളുടെ പക്കൽ മറ്റൊരു ബേസിക് പ്ലാൻ ഉണ്ടായിരിക്കണം. 288 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. ദിവസവും 2GB വീതമാണ് ഇതിൽ ലഭിക്കുന്നത്. ഇങ്ങനെ 60 ദിവസത്തേക്ക് മൊത്തം 120 ജിബി ലഭിക്കും.

288 രൂപയുടെ BSNL വൗച്ചർ
288 രൂപയുടെ ഈ വൗച്ചർ പ്ലാൻ എന്നാൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുക. ഇതൊരു പുതിയ എസ്ടിവിയല്ല. എങ്കിലും നിരവധി ആനുകൂല്യങ്ങൾ വരിക്കാർക്ക് ലഭിക്കും. വരും മാസങ്ങളിൽ ബിഎസ്എൻഎൽ പലയിടങ്ങളിലും 4G എത്തിക്കുന്നുണ്ട്. കേരളത്തിൽ എറണാകുളത്തും 2024-ൽ 4ജി വരുന്നു. അങ്ങനെയെങ്കിൽ 288 രൂപയുടെ പ്ലാൻ നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.
288 രൂപ പ്രീ പെയ്ഡ് പ്ലാൻ
ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 60 ദിവസമാണ്. അതിനാൽ നിങ്ങളുടെ പക്കലുള്ള ബേസിക് പ്ലാനിനും കുറഞ്ഞത് 60 ദിവസത്തെ വാലിഡിറ്റി വേണം. ദിവസവും 2GB ഉപയോഗിക്കാം. ഈ ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും. 2 മാസത്തേക്ക് ഡാറ്റ ആവശ്യമുണ്ടെന്ന് വന്നാൽ ഉറപ്പായും ഈ STV ഉപയോഗിക്കാം.
BSNL 4G
ഇനി 4Gയ്ക്ക് വളരെയധികം കാത്തിരിക്കേണ്ടി വരില്ല. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ 4G കണക്റ്റിവിറ്റി ഏറെക്കുറെ വരും. അതും 20,000 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകളിൽ 4ജി തുടങ്ങുമെന്ന് ബിഎസ്എൻഎൽ CMD പ്രവീൺ കുമാർ പുർവാർ പറഞ്ഞു.
READ MORE: Cheapest 5G Smartphones: 11,000 രൂപയ്ക്ക് താഴെ മികച്ച 5G ഫോണുകൾ, ഗുണങ്ങളും വിലയും അറിയാം…
ബിഎസ്എൻഎൽ 4G സേവനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ഇപ്പോഴും പേപ്പറിൽ മാത്രമാണ്. 2024 ഡിസംബറിനുള്ളിൽ 4G പ്രവർത്തനങ്ങൾ നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നത്. ടിസിഎസ്സും സർക്കാരും ബിഎസ്എൻഎല്ലിന് 24,500 കോടി രൂപയുടെ കരാർ നൽകിയിരുന്നു. ഇതിൽ ടവറുകൾക്ക് 4G ഉപകരണങ്ങൾ നൽകാനുള്ള CDOT കരാറും ഉൾപ്പെടുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile