BSNL Rural Unlimted Plan: അൺലിമിറ്റഡ് കോളിങ്, 2Mbps സ്പീഡ് ഡാറ്റയും 249 രൂപയ്ക്ക്!

HIGHLIGHTS

വലിയ ചെലവില്ലാതെ റീചാർജ് പ്ലാൻ നോക്കുന്നവർക്കും ആശ്രയിക്കാനുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ റീചാർജ് ചെയ്യാൻ ഈ FTTH പ്ലാനെടുക്കാം

നിങ്ങൾക്ക് ഇതിൽ അനുവദിച്ചിരിക്കുന്നത് 10 GB ഡാറ്റയാണ്

BSNL Rural Unlimted Plan: അൺലിമിറ്റഡ് കോളിങ്, 2Mbps സ്പീഡ് ഡാറ്റയും 249 രൂപയ്ക്ക്!

BSNL Unlimted Plan: ഗ്രാമീണരിലാണ് സർക്കാർ ടെലികോമിന് കൂടുതൽ വരിക്കാരും. അതുപോലെ വലിയ ചെലവില്ലാതെ റീചാർജ് പ്ലാൻ നോക്കുന്നവർക്കും ആശ്രയിക്കാനുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. Bharat Sanchar Nigam Limited ഗ്രാമീണ മേഖലയ്ക്ക് വേണ്ടി നിരവധി പാക്കേജുകൾ പുറത്തിറക്കിയിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

BSNL Unlimted Plan: വിശദാംശങ്ങൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ചതാണ്. ഇവിടെ വിവരിക്കുന്നത് കേരളത്തിലെ വരിക്കാർക്ക് വേണ്ടിയുള്ള ബ്രോഡ്ബാൻഡ് പ്ലാനാണ്.

bsnl rural unlimited plan

സർക്കാർ ടെലികോമിന്റെ Rural FTTH Voice Unlimited പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് ഒരു മാസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിട്ടുള്ളത്. Fiber-to-the-home സേവനങ്ങളിൽ ബിഎസ്എൻഎൽ പ്ലാനുകളെ തകർക്കാൻ മറ്റാർക്കും കഴിയില്ല. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭിക്കും. തീരുന്നില്ല, ആകർഷകമായ ഡാറ്റ സേവനങ്ങളും ഈ ബിഎസ്എൻഎൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

BSNL Rs 249 Plan: എന്തെല്ലാം ആനുകൂല്യങ്ങൾ?

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ റീചാർജ് ചെയ്യാൻ ഈ FTTH പ്ലാനെടുക്കാം. ഇവിടെ വിവരിക്കുന്ന പ്ലാനിന് 249 രൂപയാണ് ചെലവാകുന്നത്. ഈ ഫൈബർ-ടു-ദി-ഹോം പ്ലാനിൽ ഏത് നെറ്റ് വർക്കിലേക്കും Unlimited കോളിങ് സാധ്യമാണ്. LOCAL കോളുകൾക്കും STD കോളിങ്ങിനും നിയന്ത്രണമില്ല.

നിങ്ങൾക്ക് ഇതിൽ അനുവദിച്ചിരിക്കുന്നത് 10 GB ഡാറ്റയാണ്. 25Mbps സ്പീഡിലാണ് ബിഎസ്എൻഎൽ ഡാറ്റ ലഭിക്കുക. ഇതിന് ശേഷമുള്ള ഇന്റർനെറ്റിന് 2Mbps സ്പീഡായിരിക്കും.

ബിഎസ്എൻഎൽ FTTH സേവനങ്ങൾ

249 രൂപയുടെ പ്ലാനിന് 10 എം‌ബി‌പി‌എസ് വേഗതയും 10 ജിബി ഡാറ്റയുമാണ് അനുവദിച്ചിട്ടുള്ളത്. ഗ്രാമീണർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സേവനമാണ് ഫിക്സഡ്-ലൈൻ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ. എങ്കിലും ഈ പ്ലാനിലെ അന്തിമ ബില്ലിംഗിൽ 18% ജിഎസ്ടിയും ഉൾപ്പെടുമെന്നത് ശ്രദ്ധിക്കുക. നഗര നഗരങ്ങളിലെ ഉപഭോക്താക്കൾക്കും ഇതേ പ്ലാൻ ലഭ്യമാകും. നഗരങ്ങളിലുള്ളവർക്ക് ലഭിക്കുന്നത് 299 രൂപയ്ക്കാണ്. ഇതിൽ 18% ജിഎസ്ടിയും ടെലികോം കമ്പനി ഈടാക്കുന്നു.

Bharat Sanchar Nigam Limited 5G

ബിഎസ്എൻഎൽ 5ജി പ്രവർത്തനങ്ങളും തകൃതിയായി മുന്നേറുന്നു. 18,685 സൈറ്റുകളിൽ 4G മൊബൈൽ നെറ്റ്‌വർക്കിന്റെ പ്ലാനിംഗ്, എഞ്ചിനീയറിംഗ്, സപ്ലൈ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ പോലുള്ളവയ്ക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന് വേണ്ടി ബിഎസ്എൻഎല്ലിന് ടാറ്റ കൺസൾട്ടൻസി സർവീസസിൽ നിന്ന് 2903.22 കോടി രൂപയുടെ ഓർഡർ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Read More: BSNL Cheapest Plan: 5 രൂപ നിരക്കിൽ Unlimited കോളിങ്ങും, ഡാറ്റയും എസ്എംഎസ്സും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo