സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL എല്ലായ്പ്പോഴും ബജറ്റ് പ്ലാനുകളാണ് വരിക്കാർക്കായി അവതരിപ്പിക്കാറുള്ളത്. കുറഞ്ഞ ചെലവിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ അന്വേഷിക്കുന്നവർക്ക് അതിനാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുയോജ്യമാണ്. വാലിഡിറ്റിക്കൊപ്പം കോളിങ്, ഡാറ്റ, SMS എന്നിവയും ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ വിശ്വസനീയമായ കണക്റ്റിവിറ്റി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ എല്ലാ സർക്കിളുകളിലേക്കും ലഭിക്കുന്ന ഒരു പ്ലാനിനെ കുറിച്ച് പറഞ്ഞുതരാം. 485 രൂപയാണ് പ്ലാനിന് വില. ഈ പ്രീപെയ്ഡ് പ്ലാനിലെ വാലിഡിറ്റി, ആനുകൂല്യങ്ങൾ, ലഭിക്കുന്ന ഡാറ്റ, കോളിങ് സേവനങ്ങളെ കുറിച്ച് വിശദമായി അറിയാം.
SurveyBSNL 485 Plan Details
സ്വകാര്യ ടെലികോം കമ്പനികൾ നൽകുന്ന സേവനവുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്ക് വളരെ പരിമിതമാണ്. കാരണം ജിയോയുടെയും എയർടെലിന്റെയും 5ജി സേവനങ്ങളുടെ സ്പീഡ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ ലഭിക്കില്ല. എങ്കിലും സ്വദേശി 4ജി നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുമേഖല ടെലികോം ശ്രമിക്കുന്നുണ്ട്.
Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ
ഇതിനൊപ്പം സാധാരണ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ബിഎസ്എൻഎൽ പ്ലാനുകളിലൊന്നാണ് 485 രൂപയുടേത്. ദീർഘകാല വാലിഡിറ്റിയും ചെലവിന് അനുസരിച്ചുള്ള ആനുകൂല്യങ്ങളും ഈ പാക്കേജിൽ ലഭ്യമാണ്. 6.7 രൂപയാണ് ബിഎസ്എൻഎൽ പാക്കേജിന്റെ ദിവസച്ചെലവ്. ദിവസവും റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ ദീർഘകാലം കണക്ഷൻ ലഭിക്കാൻ 485 രൂപ പാക്കേജ് തീർച്ചയായും അനുയോജ്യമാണ്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ പരിശോധിക്കാം.
ബിഎസ്എൻഎൽ 485 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ ലഭ്യമാണ്. ഇതിൽ സർക്കാർ ടെലികോം വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനവും ലഭിക്കുന്നു. ദിവസവും 100 SMS സേവനവും 485 രൂപ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്. 72 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
BSNL prepaid plans and offers. pic.twitter.com/SeNpNvH9cc
— BSNL_Kerala (@BSNL_KL) June 6, 2026
ശരിക്കും ജിയോ പ്ലാനുകളേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ഒരു 2GB പ്രതിദിന ഡാറ്റാ പ്ലാനാണിത്. സ്വകാര്യ ടെലികോം കമ്പനികൾ നൽകുന്ന സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പോക്കറ്റ് കാലിയാകാതെ റീചാർജ് ചെയ്യാനുള്ള മാർഗമാണ്.
ആനുകൂല്യങ്ങൾ ചുരുക്കത്തിൽ:
- വാലിഡിറ്റി:72 ദിവസം
- കോളിങ്: അൺലിമിറ്റഡ് കോളിങ്
- എസ്എംഎസ്: 100 എസ്എംഎസ് ദിവസേന
- ഡാറ്റ: 2ജിബി 4ജി ഡാറ്റ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile