BSNL 4G ഡിസംബറോടെ! തെക്കേ ഇന്ത്യയ്ക്ക് അവഗണനയോ?

BSNL 4G ഡിസംബറോടെ! തെക്കേ ഇന്ത്യയ്ക്ക് അവഗണനയോ?
HIGHLIGHTS

BSNL-ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സർക്കിളുകളെ അവഗണിക്കുമോ?

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറയുന്നു

പഞ്ചാബിൽ 4G പുറത്തിറക്കിയതിന് ശേഷമായിരിക്കും ദക്ഷിണേന്ത്യയിലെന്ന് റിപ്പോർട്ടുകൾ

BSNL-ന് അത്യാവശ്യം വരിക്കാരുള്ള സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടുന്നവ. എന്നാൽ കമ്പനി ഉടൻ അവതരിപ്പിക്കുന്ന 4G നെറ്റ്‌വർക്ക് പഞ്ചാബിലായിരിക്കും ആദ്യം കൊണ്ടുവരിക എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഡിസംബറോടെ പഞ്ചാബിലെ 3000 സൈറ്റുകളിൽ 4G പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർഥം കേരളം ബിഎസ്എൻഎൽ 4ജിയ്ക്കായി ഇനിയും മാസങ്ങളോളം കാത്തിരിക്കണമെന്നാണോ?

BSNL 4G ദക്ഷിണേന്ത്യയിൽ വൈകും?

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പഞ്ചാബിൽ 4G പുറത്തിറക്കിയതിന് ശേഷമായിരിക്കും ദക്ഷിണേന്ത്യയിലെ സർക്കിളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചാബിലെ 200 സൈറ്റുകളിൽ ബിഎസ്എൻഎൽ സ്വദേശീയ 4G സാങ്കേതികവിദ്യയുടെ പൈലറ്റ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. എങ്കിലും വൈകാതെ തെക്കേഇന്ത്യയിലേക്കും 4ജി സേവനം എത്തുമെന്ന് പ്രതീക്ഷിക്കാം.

ദക്ഷിണേന്ത്യയിൽ വന്നാലും കേരളത്തിന് പരിഗണനയില്ലേ?

സമീപഭാവിയിൽ ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഉൾപ്പെടുന്നതായിരിക്കും. എന്നാൽ വരിക്കാർ കൂടുതലുള്ള കേരളത്തിൽ എപ്പോൾ എന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 4,200-ലധികം സൈറ്റുകളിൽ 4G പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

ഫണ്ട് സ്വീകരിച്ചാണോ BSNL 4G വരുന്നത്

പുതിയ ടവറുകളിൽ 4ജി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ബിഎസ്എൻഎൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന്റെ സഹായം സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. മാത്രമല്ല, പൊതുമേഖല ടെലികോം കമ്പനിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും ഈ സർക്കിളുകളിൽ നിന്നാണ്.

BSNL 4G ഡിസംബറോടെ! തെക്കേ ഇന്ത്യയ്ക്ക് അവഗണനയോ?
BSNL 4G ഡിസംബറോടെ! തെക്കേ ഇന്ത്യയ്ക്ക് അവഗണനയോ?

4G സിം വാങ്ങാൻ ബോണസും

4ജി എത്തുന്നതിന് മുമ്പ് തന്നെ ഒരു ബോണസ് ഓഫറും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. നിലവിൽ വരിക്കാരെ നഷ്ടമാകുന്നതിനാൽ ബിഎസ്എൻഎൽ ബോണസ് ഡാറ്റയും വാഗ്ദാനം ചെയ്തിരിക്കുകയാണ്. 4ജിയിലേക്ക് സിം അപ്ഗ്രേഡ് ചെയ്താൽ 3 മാസത്തേക്ക് കമ്പനി 4GB ഡാറ്റ നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൽ BSNL 4G എപ്പോൾ?

കേരളം, തമിഴ്‌നാട് തുടങ്ങിയ സർക്കിളുകളിൽ 4G സേവനങ്ങളുടെ അഭാവം അടുത്തിടെ കുറേ ഉപഭോക്താക്കളെ നഷ്ടപ്പെടാൻ കാരണമായി. എന്നിരുന്നാലും ഒട്ടും വൈകാതെ ദക്ഷിണേന്ത്യയിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സ്വദേശീയമായ 4ജി നെറ്റ്‌വർക്കുകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് തന്നെ കരുതാം.

Read More: Jio cheapest plan: മാസ പ്ലാനിൽ 25GB, അൺലിമിറ്റഡ് ഓഫറുകൾ, ഒപ്പം OTT ആക്സസും!

2024 പകുതിയോടെ 4G വിന്യസിക്കുന്നത് പൂർത്തിയാകും. ശേഷം 5Gയ്ക്കായുള്ള പ്രവർത്തനങ്ങളിലേക്ക് കമ്പനി കടക്കും. 4G കവറേജ് പൂർത്തിയാകാൻ ഏകദേശം 18 മുതൽ 24 മാസം വരെ എടുക്കുമെന്നാണ് വിലയിരുത്തൽ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo