ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 80 ദിവസ പ്ലാനാണിത്
ഈ പ്രീ-പെയ്ഡ് പ്ലാനിന് 500 രൂപയിൽ താഴെയാണ് വില
പാക്കേജിൽ പ്രതിദിനച്ചെലവ് 6 രൂപയാണ്
BSNL Offer: 80 ദിവസം വാലിഡിറ്റിയുള്ള ഒരു കിടിലൻ പ്ലാനാണ് കേരളവരിക്കാർക്കായി സർക്കാർ ടെലികോം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജിൽ ലഭിക്കുന്നത് 80 ദിവസത്തെ വാലിഡിറ്റിയാണെന്നതും, തുച്ഛ വിലയാണെന്നതും എടുത്തുപറയേണ്ട പ്രത്യേകത തന്നെയാണ്. Bharat Sanchar Nigam Limited തരുന്ന ഈ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
SurveyBSNL Offer: വിശദമായി അറിയാം
അത്തം ദിനത്തിലാണ് സർക്കാർ ടെലികോം പ്ലാൻ പരിചയപ്പെടുത്തിയത്. ദീർഘകാല വാലിഡിറ്റിയിൽ പ്ലാൻ നോക്കുന്നവർക്ക് വേണ്ടിയുള്ള പാക്കേജാണിത്. ഈ പ്രീ-പെയ്ഡ് പ്ലാനിന് 500 രൂപയിൽ താഴെയാണ് വില. കേരളത്തിൽ മാത്രമല്ല മറ്റ് ടെലികോം സർക്കിളുകളിലും പ്ലാൻ ലഭ്യമാണ്. രാജ്യവ്യാപകമായി ലഭ്യമാകുന്ന പ്ലാനാണെങ്കിലും ഇത് കേരളത്തിലെ വരിക്കാർക്ക് ഇഷ്ടപ്പെടുന്ന ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഓണം പ്രമാണിച്ചാണ് പ്ലാൻ പരിചയപ്പെടുത്തിയെങ്കിലും ഇതിന് കാലപരിധിയില്ല. ഇപ്പോഴും പ്ലാൻ ലഭ്യമാണ്.

കാരണം ബൾക്ക് ഡാറ്റയും, കോളിങ് സേവനങ്ങളും, എസ്എംഎസ് ഓഫറുകളും ഇതിൽ ലഭിക്കും.
BSNL 80 Days Plan: വില എത്ര?
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 80 ദിവസ പ്ലാനാണിത്. ഈ പാക്കേജിൽ ശരിക്കും രണ്ടരമാസത്തിൽ കൂടുതൽ, ദീർഘകാലത്തേക്ക് സേവനങ്ങൾ ആസ്വദിക്കാം. ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. എന്നുവച്ചാൽ പാക്കേജിൽ പ്രതിദിനച്ചെലവ് 6 രൂപയാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 485 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
ബിഎസ്എൻഎൽ ഓണം കണക്റ്റ് എന്ന രീതിയിലാണ് പാക്കേജ് അവതരിപ്പിച്ചത്. ഇതിലെ ഡാറ്റ, എസ്എംഎസ്, കോളിങ് സേവനങ്ങളെ കുറിച്ച് വിശദമായി അറിയാം.
പ്ലാനിൽ പ്രതിദിനം 2 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ശരിക്കും സ്ഥിരമായി ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഉപകരിക്കും. ദിവസേനയുള്ള ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 kbps ആയി കുറയും. രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡായി വോയിസ് കോളുകൾ ചെയ്യാനാകും. ഈ പ്ലാനിൽ ലോക്കൽ, എസ്ടിഡി കോളുകളും അൺലിമിറ്റഡായി തന്നെ ആസ്വദിക്കാം. ദിവസേന 100 സൗജന്യ എസ്എംഎസ്സും ഇതിൽ നിന്ന് നേടാം.
ശരിക്കും ഇത്രയും തുച്ഛ വിലയിൽ അൺലിമിറ്റഡ് സേവനങ്ങളും ബൾക്ക് 4ജി ഡാറ്റയും ലഭിക്കുന്നത് അപൂർവ്വമാണ്. കുറഞ്ഞ വിലയിൽ ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളെല്ലാം പാക്കേജിൽ നിന്ന് സ്വന്തമാക്കാം. 485 രൂപയ്ക്ക് മൂന്ന് മാസത്തിന് അടുത്ത് വാലിഡിറ്റി വരുന്ന പാക്കേജുകൾ സ്വകാര്യ ടെലികോമിൽ ലഭ്യമല്ല.
Also Read: Wow Deal: 200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note പ്രോ മോഡൽ 8000 രൂപ ഫ്ലാറ്റ് കിഴിവിൽ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile