സിം അപ്ഗ്രേഡ് ചെയ്താൽ സൌജന്യമായി ഇന്റർനെറ്റ് നൽകുമെന്ന് BSNL
3 മാസത്തേക്കാണ് ഫ്രീയായി 4ജിബി ലഭിക്കുന്നത്
ഹൈ-സ്പീഡ് നെറ്റ്‌വർക്ക്, അതും ഫ്രീയായി ലഭിക്കാൻ ഇത് സുവർണാവസരമാണ്
നിങ്ങൾക്കായി അത്യധികം ഒരു സന്തോഷ വാർത്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. രാജ്യത്ത് BSNL വരിക്കാർ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ പൊതുമേഖല ടെലികോം കമ്പനി ഇപ്പോൾ നൽകുന്ന ഓഫറും നിങ്ങളെ സന്തോഷിപ്പിക്കും.
Surveyബിഎസ്എൻഎൽ വരിക്കാർ തങ്ങളുടെ സിം അപ്ഗ്രേഡ് ചെയ്താൽ സൌജന്യമായി ഇന്റർനെറ്റ് നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഉടനടി തന്നെ ബിഎസ്എൻഎൽ 4Gയിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ്. ഇതിനൊപ്പം വരിക്കാരും തങ്ങളുടെ സിം അപ്ഗ്രേഡ് ചെയ്യുന്നതിനായാണ് ടെലികോം സേവന ദാതാക്കൾ ഇങ്ങനെയൊരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.
BSNL 4GB ഫ്രീയായി തരും
നിലവിൽ 2Gയോ, 3Gയോ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർ തങ്ങളുടെ സിം 4Gയിലേക്ക് അപ്ഗ്രേഡ് ചെയ്താലാണ് ഈ സൌജന്യ ഡാറ്റയ്ക്ക് അർഹരാകുക. മാത്രമല്ല, അതിവേഗ ഇന്റർനെറ്റ് കൂടിയാണ് ഇതുവഴി വരിക്കാരിലേക്ക് എത്തുക. 4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഈ ഡാറ്റ അവരുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ ഹൈ-സ്പീഡ് നെറ്റ്‌വർക്ക് ആസ്വദിക്കാനാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

2G/3G സിം സൗജന്യമായി അപ്ഗ്രഡ് ചെയ്യാമെന്നും ഇങ്ങനെ 4GB ഫ്രീയായി നേടാമെന്നും ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 3 മാസത്തേക്കാണ് ഫ്രീയായി 4ജിബി അനുവദിക്കുക എന്നും കമ്പനി പറഞ്ഞു.
BSNL 4Gയിലേക്ക് അപ്ഡേഷൻ എങ്ങനെ?
4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് വരിക്കാർ അവരുടെ അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്ററിലോ, ഫ്രാഞ്ചൈസിയിലോ, റീട്ടെയിലറുമായോ ബന്ധപ്പെടാം. അതുമല്ലെങ്കിൽ DSA സന്ദർശിച്ചും അപ്ഡേഷൻ നടത്താമെന്ന് അറിയിച്ചു.
നിലവിൽ കേരളത്തിലെ വരിക്കാർക്ക് ലഭ്യമാകുമോ എന്നത് സംശയമാണ്. കാരണം, ആന്ധ്രാപ്രദേശ് ബിഎസ്എൻഎൽ ആണ് അറിയിപ്പ് നൽകിയിട്ടുള്ളത്.
ഇവിടുത്തെ വരിക്കാർ അവരുടെ സിം കാർഡ് 3Gയാണോ 2Gയാണോ എന്ന് പരിശോധിക്കാൻ ‘SIM’ എന്ന് ടൈപ്പ് ചെയ്ത് 54040 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. സിം 3ജിയാണെന്ന് തിരികെ എസ്എംഎസ് ലഭിച്ചാൽ, സൗജന്യമായി നിങ്ങൾക്ക് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.
4G ദീപാവലിയ്ക്ക് എത്തുമോ?
ഈ വർഷം അവസാനം എന്തായാലും 4G എത്തുമെന്നാണ് പ്രതീക്ഷ. ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്, ദീപാവലി മുതൽ ഇന്ത്യയിൽ വലിയ തോതിലുള്ള 4 ജി ഇൻഫ്രാസ്ട്രക്ചർ വിന്യാസം കമ്പനി ആരംഭിക്കുമെന്നായിരുന്നു. 2023-24 കാലയളവിൽ ഒരു ലക്ഷം 4G സൈറ്റുകൾ സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
Read More: Reliance Jio Annual Plans: OTTയും ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയും! 7 ഉഗ്രൻ വാർഷിക പ്ലാനുകൾ ഇതാ…
2024 ജൂണോടെ രാജ്യത്തുടനീളം 4G വിന്യസിക്കാനാണ് പദ്ധതിയെന്ന് ബിഎസ്എൻഎൽ ചെയർമാൻ പി.കെ പുർവാർ കഴിഞ്ഞ മാസം അവസാനം നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ചടങ്ങിൽ വിശദീകരിച്ചിരുന്നു. 4ജി പൂർത്തിയായിക്കഴിഞ്ഞ് 5Gയിലേക്കുള്ള ചുവട് വയ്പ്പും ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile