കുറഞ്ഞ തുകയിൽ സിം ആക്ടീവായി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് BSNLന്റെ ഓഫർ ഇത്!

HIGHLIGHTS

ഒരു മാസത്തിലധികം കാലയളവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനാണിത്

3GB സൗജന്യ ഡാറ്റയാണ് എടുത്തുപറയേണ്ട ആനുകൂല്യം

കുറഞ്ഞ തുകയിൽ സിം ആക്ടീവായി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് BSNLന്റെ ഓഫർ ഇത്!

മറ്റേതൊരു ടെലികോം കമ്പനികളേക്കാൾ ആകർഷകമായ റീചാർജ് പ്ലാനുകളാണ് സർക്കാർ ഉടമസ്ഥതയിലുള്ള BSNL അവതരിപ്പിക്കുന്നത്. ഇന്റർനെറ്റിലും വോയിസ് കോളിങ്ങിലും മറ്റും മികച്ച ഓഫറുകൾ ഉൾപ്പെടുത്തിയുള്ള ഒരു പുതുപുത്തൻ പ്ലാൻ കൂടി BSNL ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

107 രൂപയുടെ BSNL പ്ലാൻ

107 രൂപയുടെ ഈ പ്രീപെയ്ഡ് പാക്കേജിൽ ഏറ്റവും മികച്ച ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും, മിനിമലിസ്റ്റിക് വോയ്‌സ്, ഡാറ്റയും BSNL ഈ പാക്കേജിൽ ലഭ്യമാണ്. ബിഎസ്എൻഎൽ സിം കാർഡ് ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് വോയിസ് കോളുകൾ ചെയ്യാനും ഡാറ്റാ സേവനങ്ങൾ ലഭിക്കാനും എന്തുകൊണ്ടും ഈ പ്രീപെയ്ഡ് പായ്ക്ക് അനുയോജ്യമായിരിക്കും. ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനാണിത്. 107 രൂപയ്ക്ക് എന്തെല്ലാം ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുമെന്ന് നോക്കാം…

BSNL അവതരിപ്പിച്ച ഈ പ്രീപെയ്ഡ് പ്ലാനിൽ MTNL നെറ്റ്‌വർക്കിലേക്കുള്ള കോളുകൾ ഉൾപ്പെടെ 200 മിനിറ്റ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ലഭിക്കുന്നു. 3GB സൗജന്യ ഡാറ്റയാണ് എടുത്തുപറയേണ്ട ആനുകൂല്യം. വെറും 107 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു മാസത്തിലധികം കാലയളവിൽ ആനുകൂല്യങ്ങൾ ഉപയോഗിക്കാനാകും. ഈ ഡാറ്റ അലവൻസ് സബ്‌സ്‌ക്രൈബർമാരെ IM ആപ്ലിക്കേഷനുകളുമായി ബന്ധം നിലനിർത്താൻ സഹായിക്കും. കൂടാതെ, ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നേടാനുമെല്ലാം ഇത് ഉത്തമമാണ്.

മറ്റ് ആനുകൂല്യങ്ങൾ

വോയ്‌സ് കോളുകളും ഡാറ്റയും മാത്രമല്ല, സൗജന്യ BSNL ട്യൂണുകളും ഇതിലുണ്ട്. ഇതിനുമപ്പുറം രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻ റീചാർജുകളിൽ ഉപയോഗിക്കാത്ത ആനുകൂല്യങ്ങളെല്ലാം പിന്നീട് ലഭിക്കുകയും പ്ലാനിന്റെ കാലാവധി നീട്ടാനും റീചാർജ് പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കും. 

107 രൂപയ്ക്ക് റീചാർജ് ചെയ്യാൻ….

MyBSNL എന്ന മൊബൈൽ ആപ്പിലൂടെയാണ് വരിക്കാർ റീചാർജ് ചെയ്യേണ്ടത്. അല്ലെങ്കിൽ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും, BSNL ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും റീചാർജ് ചെയ്യാവുന്നതാണ്. നിങ്ങൾ ഓർക്കേണ്ടത് 99 രൂപയുടെ പ്രീപെയ്ഡ് റീചാർജ് ഓപ്ഷൻ പോലെ ഇതും സിം ആക്ടീവായി നിർത്താനുള്ള ഓഫറാണ്. 200 മിനിറ്റ് വോയ്‌സ് കോളുകളും ആവശ്യത്തിന് ഡാറ്റയും നൽകുന്ന ഈ പ്ലാൻ എന്തായാലും കുറഞ്ഞ വിലയ്ക്കുള്ള റീചാർജ് പ്ലാനിനെ കുറിച്ച് ആലോചിക്കുന്നവർക്ക് ഉത്തമമാണ്.

 

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo