ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് സന്തോഷകരമായ ഒരു വാർത്ത. ഒരു മാസം വാലിഡിറ്റിയുള്ള BSNL Plan ആണ് പുതിയതായി അവതരിപ്പിച്ചത്. Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും അനുവദിച്ചിട്ടുള്ള പ്രീ പെയ്ഡ് പ്ലാനാണ് കമ്പനി കൊണ്ടുവന്നിട്ടുള്ളത്. ഈ ഒരു മാസ പ്ലാനിലെ കൃത്യമായ വാലിഡിറ്റിയും ആനുകൂല്യങ്ങളും അറിയണ്ടേ?
SurveyBSNL 100GB Plan 2025
ഈ പ്ലാൻ ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചതാണ്. ഇതൊരു പരിമിത കാല പ്ലാനാണെന്നത് കൂടി മനസിലാക്കുക. ഓഫർ 2025 ഡിസംബർ 13 വരെ മാത്രമേ ലഭ്യമാകൂ. ഇതിൽ നിങ്ങൾക്ക് വോയിസ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ആസ്വദിക്കാം. 251 രൂപയ്ക്കാണ് പാക്കേജ് അവതരിപ്പിച്ചത്. ഇതൊരു സ്റ്റുഡന്റ്സ് പ്ലാനാണ്.
BSNL Rs 251 Plan: ആനുകൂല്യങ്ങൾ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ പ്ലാനിന് 251 രൂപയാണ് വില. ഇതിന് 100 ജിബി ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. 251 രൂപ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യവും ആസ്വദിക്കാം.
28 ദിവസത്തെ സർവീസ് വാലിഡിറ്റി ഇതിൽ നിന്ന് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് ഉപയോഗിച്ച്, വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്നത് മികച്ച ഓഫറാണ്.
ഒരു മാസ കാലയളവിലേക്ക് തദ്ദേശീയമായി വികസിപ്പിച്ച 4ജി മൊബൈൽ നെറ്റ്‌വർക്കാണ് ഇതിൽ ലഭിക്കുന്നത്. ഈ വലിയ ഡാറ്റ പായ്ക്ക് ചെയ്ത പ്ലാൻ വിദ്യാർത്ഥികൾക്ക് അനുയോജ്യമാണ്. പഠന ആവശ്യങ്ങൾക്ക് വേണ്ടി ഇന്റർനെറ്റ് തുച്ഛ വിലയിൽ നേടാം.

ബിഎസ്എൻഎൽ 5ജി
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് ഈ വർഷം ജൂൺ 18ന് ഹൈദരാബാദിൽ ക്വാണ്ടം 5G എഫ്ഡബ്ല്യുഎയുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു. ഇതും കമ്പനിയുടെ തദ്ദേശീയ സേവനമാണ്. അതുപോലെ സിം ഇല്ലാത്ത ഫിക്സഡ്-വയർലെസ്-ആക്സസ് സൊല്യൂഷൻ 5ജി സർവ്വീസാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
സെപ്തംബറിൽ ബിഎസ്എൻഎൽ 4ജി സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. ഇവ 5ജി റെഡി ടെക്നോളജി സപ്പോർട്ട് ചെയ്യുന്ന 4ജി ടവറുകളാണ്. സ്വദേശി 4ജി മാത്രമല്ല, ദീപാവലി, സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് കമ്പനി 1 രൂപ പ്ലാനും നൽകിയതാണ്. ഒരു രൂപയ്ക്ക് 4ജി സിം എടുത്ത് വരിക്കാരാകാനുള്ള ഓഫറായിരുന്നു. ഇതിൽ ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റ, എസ്എംഎസ് സേവനങ്ങളും അനുവദിച്ചു.
ബിഎസ്എൻഎൽ പ്ലാനിൽ നിങ്ങൾക്ക് 100ജിബിയാണ് ലഭിക്കുന്നതെങ്കിൽ എയർടെലിൽ നിങ്ങൾക്ക് 50ജിബി ലഭിക്കും. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കും. എന്നാൽ എയർടെൽ പാക്കേജിൽ വോയിസ് കോളുകളോ, എസ്എംഎസ് സേവനങ്ങളോ ലഭ്യമല്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile