അങ്ങനെ അവസാനം BSNL പറഞ്ഞു, Bharat Sanchar Nigam Limited 5G ഈ വർഷം തന്നെ, എപ്പോഴെന്നോ?

HIGHLIGHTS

Jio, Airtel വളരെക്കാലം മുന്നേ 5ജി കണക്റ്റിവിറ്റി എത്തിച്ചതാണ്

എന്നിട്ടും സർക്കാർ കമ്പനി Bharat Sanchar Nigam Limited 5ജി എത്തിക്കാൻ വളരെ വൈകുകയാണ്

പൊതുമേഖല ടെലികോം ഡൽഹിയിലും മുംബൈയിലും 5ജി ഉടൻ ആരംഭിക്കാൻ പോകുന്നുവെന്നാണ് വാർത്ത

അങ്ങനെ അവസാനം BSNL പറഞ്ഞു, Bharat Sanchar Nigam Limited 5G ഈ വർഷം തന്നെ, എപ്പോഴെന്നോ?

BSNL കമ്പനിയുടെ 5ജിയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ വരിക്കാർ. കേരളത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 4ജി നെറ്റ് വർക്ക് വിന്യസിച്ചുകഴിഞ്ഞു. എന്നാൽ Jio, Airtel വളരെക്കാലം മുന്നേ 5ജി കണക്റ്റിവിറ്റി എത്തിച്ചതാണ്. എന്നിട്ടും സർക്കാർ കമ്പനി Bharat Sanchar Nigam Limited 5ജി എത്തിക്കാൻ വളരെ വൈകുകയാണ്.

Digit.in Survey
✅ Thank you for completing the survey!

സാധാരണക്കാർക്ക് ഇണങ്ങുന്ന പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ജനപ്രീതി നേടിയ ടെലികോം കമ്പനിയാണ്. എന്നാലും എന്നാണ് 4ജി പൂർത്തിയാക്കി, ടെലികോം 5ജി അവതരിപ്പിക്കുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.

Bharat Sanchar Nigam Limited 5G അപ്ഡേറ്റ്

ഭാരതി എയർടെൽ, റിലയൻസ് ജിയോയ്ക്ക് പിന്നാലെ വോഡഫോൺ ഐഡിയയും 5ജിയിലെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ 5G സേവനം നൽകാൻ വിഐയ്ക്ക് സാധിച്ചു. വോഡഫോൺ ഐഡിയ ആദ്യം മുംബൈയിൽ നിന്നാണ് 5G ലോളൗട്ട് ആരംഭിച്ചത്. ഇപ്പോൾ അത് കൂടുതൽ നഗരങ്ങളിലേക്ക് വിന്യസിച്ചിട്ടുമുണ്ട്.

സ്വകാര്യ ടെൽകോകളുമായി മത്സരിക്കാൻ ബിഎസ്എൻഎല്ലിന് 5ജി അത്യാവശ്യമാണ്. എങ്കിലും കമ്പനിയുടെ 5ജി സാങ്കേതികവിദ്യ വളരെ വ്യത്യസ്തമാണ്. ആത്മനിർഭർ വഴി, തദ്ദേശീയ നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ടെലികോം 5ജി വികസിപ്പിക്കുന്നത്. ഇപ്പോഴിതാ സർക്കാർ ടെലികോമിന്റെ 5ജി എപ്പോഴെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു.

BSNL 5G Q-5G service Bharat Sanchar Nigam Limited

BSNL 5G എപ്പോഴെത്തും?

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് 5ജിയെ കുറിച്ചുള്ള അപ്ഡേറ്റ് വന്നിരിക്കുന്നു. പൊതുമേഖല ടെലികോം ഡൽഹിയിലും മുംബൈയിലും 5ജി ഉടൻ ആരംഭിക്കാൻ പോകുന്നുവെന്നാണ് വാർത്ത. ഇന്ത്യയിലെ പ്രധാന നഗരങ്ങളെന്നതിന് പുറമെ ബിഎസ്എൻഎല്ലിന്റെ പ്രധാന വിപണികൾ കൂടിയാണിവ. ഡൽഹിയിലും മുംബൈയിലും ബിഎസ്എൻഎൽ ഇതിനകം 5ജി പരീക്ഷിച്ചു തുടങ്ങി. ഈ വർഷം അവസാനം, ഡിസംബറിൽ ബിഎസഎൻഎൽ 5ജി അവതരിപ്പിക്കുമെന്നാണ് വിവരം.

എസ്എ (സ്റ്റാൻഡലോൺ), 5ജി എൻഎസ്എ (നോൺ-സ്റ്റാൻഡലോൺ) എന്നിവ ടെൽകോം ഇപ്പോൾ ഈ രണ്ട് നഗരങ്ങളിലും പരീക്ഷിച്ചു കൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിൽ നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല.

5ജി വികസിപ്പിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഒരു പ്രശ്നവുമില്ലാതെ നന്നായി പ്രവർത്തിക്കുകയാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. 2025 ഡിസംബറോടെ രണ്ട് നഗരങ്ങളിലും 5G സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബിഎസ്എൻഎൽ പ്രതിനിധി പങ്കുവച്ചു.

Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo