വീട്ടിലേക്കൊരു വൈ-ഫൈ കണക്ഷൻ എടുക്കാൻ ആലോചിക്കുന്നവർക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോമിന്റെ അടിപൊളി ഓഫർ! വീട്ടിലെ കറന്റ് ബില്ലിനേക്കാൾ കുറഞ്ഞ ചിലവിൽ ഇനി ഇന്റർനെറ്റും സൗജന്യ കോളുകളും BSNL ൽ നിന്ന് ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയിൽ വീട്ടിലേക്ക് വൈ-ഫൈ ഇന്റർനെറ്റ് അനുവദിച്ചിരിക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി പ്ലാനാണിത്.
Surveyഫൈബർ കണക്ഷൻ സ്പീഡിൽ ഇന്റർനെറ്റ് മാത്രമല്ല, അൺലിമിറ്റഡ് ലോക്കൽ-എസ്ടിഡി കോളുകളും ബിഎസ്എൻഎൽ ഹോം വൈഫൈ പാക്കേജിലുണ്ട്. ഭാരത് ഫൈബർ കണക്ഷനുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഈ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
BSNL 90 Days Plan
സാധാരണ ബിഎസ്എൻഎൽ മൊബൈൽ ഡാറ്റ പോലെ ഇഴയുന്ന ഇന്റർനെറ്റല്ല ഇതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ! ഇതൊരു ഫൈബർ അധിഷ്ഠിത ഇന്റർനെറ്റ് കണക്ഷനാണ്. അതിനാൽ മൊബൈൽ ഡാറ്റയേക്കാളും പഴയ ബ്രോഡ്‌ബാൻഡ് കണക്ഷനുകളേക്കാളും വേഗത കൂടുതൽ ഇതിനുണ്ട്. അതും സർക്കാർ ടെലികോം അവകാശപ്പെടുന്നത് ഈ പ്ലാനിൽ ലഭിക്കുന്ന ഡാറ്റയുടെ വേഗത 40 Mbps എന്നാണ്. ടവർ കണക്റ്റിവിറ്റി കൃത്യമായി എത്താത്ത, ഗ്രാമപ്രദേശങ്ങളിൽ പോലും സ്പീഡ് ഇന്റർനെറ്റ് ഭാരത് ഫൈബറിലൂടെ ലഭിക്കും. ഓൺലൈൻ പഠനത്തിനും, വീഡിയോ സ്ട്രീമിങ്ങിനും, ബ്രൌസിങ്ങിനുമെല്ലാം ഇത് വളരെ മികച്ച ഓപ്ഷൻ തന്നെയാണ്.
Also Read: മോട്ടറോള ആരാധകരേ ശ്രദ്ധിക്കൂ! ചുള്ളൻ MOTOROLA Edge 50 Neo ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയിൽ
1099 രൂപയാണ് ഈ ബിഎസ്എൻഎൽ വൈ ഫൈ പ്ലാനിന് വില. 3 മാസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.
ബിഎസ്എൻഎൽ Wi-fi: 1099 രൂപ പ്ലാൻ
1,099 രൂപയുടെ ബിഎസ്എൻഎൽ വൈ-ഫൈ പ്ലാനിൽ മൂന്ന് മാസ വാലിഡിറ്റി ലഭിക്കുന്നു. ഇതിൽ പ്രതിമാസം 1,400 ജിബി ഡാറ്റ ലഭിക്കും. വിപുലമായ ഇന്റർനെറ്റ് ഉപയോഗത്തിന് ഇത് മികച്ച ഡാറ്റ അളവാണ്. അൺലിമിറ്റഡ് കോളിങ് സേവനവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാമെന്നതാണ് നേട്ടം. എന്നാൽ ഇതിനായി ലാൻഡ്‌ലൈൻ ഇൻസ്ട്രുമെന്റ് ആവശ്യമാണ്.
अब गाँव भी रहेगा हमेशा ऑनलाइन
— BSNL India (@BSNLCorporate) May 2, 2026
घर बैठे डिजिटल दुनिया से जुड़िए, बिना रुकावट!
BSNL होम WiFi के साथ पाएँ:
1400GB डेटा / महीना
40 Mbps तक तेज स्पीड
अनलिमिटेड कॉल्स
सिर्फ ₹1099 /- (3 महीने के लिए)*
आज ही Upgrade करें: WhatsApp करें 1800 4444#1400GB डेटा 40 Mbps तक, उसके बाद 4… pic.twitter.com/4y5eo8WS3Y
ഓരോ മാസവും റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ 1099 രൂപയുടെ പ്ലാൻ മികച്ചതാണ്. വീട്ടിലെ എല്ലാവർക്കും മൊബൈൽ റീചാർജ് പ്ലാനിനെ ആശ്രയിക്കേണ്ടതില്ല. അതുപോലെ 90 ദിവസം വരെ തടസ്സമില്ലാത്ത സേവനം ആസ്ലദിക്കാം. പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ഇൻസ്റ്റളേഷൻ ചാർജിലും മറ്റും ഇളവും ലഭിക്കാറുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile