വെറും 1 രൂപയ്ക്ക് ദിവസവും 1GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും; BSNL Freedom 2.0 പ്ലാൻ

വർധിച്ചുവരുന്ന ടെലികോം പ്ലാനുകൾക്കിടയിൽ BSNL കിടിലനൊരു പ്ലാനുമായി എത്തിയിരിക്കുന്നു. 1 രൂപ മാത്രം ചെലവാകുന്ന Freedom Plan 2.0 ആണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഈ പ്ലാൻ പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് 1 രൂപ പ്ലാൻ ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു. ഇത് പുതിയ വരിക്കാരെ ആകർഷിക്കാനുള്ള ഓഫറായിരുന്നു. 30 ദിവസത്തേക്കുള്ള ഒരു രൂപ പ്ലാൻ വളരെ വൈറലായ ഓഫർ കൂടിയായിരുന്നു. ഈ സ്വാതന്ത്ര്യദിനത്തിലും സർക്കാർ ടെലികോം സമാനമായ പ്ലാനാണ് പുറത്തിറക്കിയത്. ഒരു രൂപയ്ക്ക് ഫ്രീ സിമ്മും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന പാക്കേജാണിത്. ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Also Read: ഐഫോൺ പ്രേമികളേ, ഫ്ലിപ്കാർട്ടിൽ 8000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിൽ ഈ iPhone സ്വന്തമാക്കാം

BSNL Freedom Plan 2.0

പുതിയ വരിക്കാർക്ക് മാത്രം വേണ്ടിയാണ് ഈ ഫ്രീഡം പ്ലാൻ 2.0 അവതരിപ്പിച്ചിട്ടുള്ളത്. മുമ്പ് 30 ദിവസം വാലിഡിറ്റിയുള്ള ഫ്രീഡം പ്ലാനായിരുന്നെങ്കിൽ, ഇപ്പോൾ ടെലികോം കമ്പനി 24 ദിവസം മാത്രമാണ് തരുന്നതെന്നാണ് വ്യത്യാസം. 2026 സെപ്റ്റംബർ 12 വരെയാണ് ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ ലഭിക്കുക. ഇതിന് ശേഷം 1 രൂപ പാക്കേജ് ലഭ്യമായിരിക്കില്ല. പുതിയ കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. പ്ലാനിലെ ആനുകൂല്യങ്ങൾ നോക്കാം.

1 Rupee Plan benefits

2026 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഈ കാലയളവിൽ റീചാർജ് ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് പുതിയ കണക്ഷനും ഒപ്പം ടെലികോം സേവനങ്ങളും ലഭിക്കും.

ദിവസവും 1GB ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, STD കോളിങ്ങും ദിവസവും 100 എസ്എംഎസ്സും ഈ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്. ദിവസവും 100 Sപുതിയ BSNL ഉപഭോക്താക്കൾക്ക് മാത്രമാണ് പ്ലാൻ എന്നതും ശ്രദ്ധിക്കുക.

  • പ്ലാനിന്റെ വില: 1 രൂപ
  • കാലാവധി: 24 ദിവസം
  • ഡാറ്റ: ദിവസവും 1GB
  • വോയ്സ് കോൾ: അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾക്ക്
  • SMS: ദിവസവും 100 SMS വീതം

ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ 2.0 സാധാരണക്കാർക്ക് വളരെ ലാഭകരമായ ഒരു പ്ലാൻ തന്നെയാണ്. ജിയോ, എയർടെൽ പോലുള്ള ടെലികോം കമ്പനികൾ ദിവസേന 1GB ഡാറ്റയ്ക്ക് വലിയ തുക ഈടാക്കുമ്പോൾ ഇത്രയും തുച്ഛ വിലയിൽ ഒരു റീചാർജ് ലഭിക്കില്ല. ഫോൺ കോളിംഗിനായി മാത്രം ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കാണ് പാക്കേജ് അനുയോജ്യമാകും. എന്നാൽ പൊതുമേഖല ടെലികോം ഇതുവരെ 4ജി മാത്രമാണ് വിന്യസിച്ചിട്ടുള്ളത്. അതിനാൽ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് നല്ല രീതിയിൽ കിട്ടുന്നുണ്ടെങ്കിൽ ഈ ഓഫർ തെരഞ്ഞെടുക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :