BSNL cheapest annual plan: 4 രൂപയ്ക്ക് 2 GB ദിവസവും! കേരളത്തിന് BSNLന്റെ ധമാക്ക വാർഷിക പ്ലാൻ

Updated on 25-Oct-2023
HIGHLIGHTS

വിലകുറഞ്ഞതും എന്നാൽ ദീർഘകാല സാധുതയുള്ളതുമായ പ്ലാനാണിത്

ഈ BSNL പ്ലാനിൽ 4 രൂപ ചെലവിൽ 2GB ഡാറ്റ ആസ്വദിക്കാം

ക്വാട്ട തീർന്നാലും നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും

കുറഞ്ഞ റീചാർജ് പ്ലാനിൽ എപ്പോഴും മുൻപന്തിയിൽ BSNL തന്നെ. വില കുറഞ്ഞ റീചാർജ് പാക്കേജുകളിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും നീണ്ട വാലിഡിറ്റിയുമാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നൽകുന്നത്. ഒരു ദിവസത്തേക്കും ഒരു മാസത്തേക്കും ഒരു വർഷത്തേക്കുമെല്ലാം ബിഎസ്എൻഎല്ലിന്റെ പക്കൽ പ്ലാനുകളുണ്ട്.

ഒരു വർഷത്തേക്ക് കിടിലൻ BSNL പ്ലാൻ

ഈ പ്ലാനിനെ കുറിച്ച് ഇതിനകം മിക്കവർക്കും അറിയാമായിരിക്കും. വരിക്കാർക്ക് വളരെ ലാഭകരമായി റീചാർജ് ചെയ്യാനാകുന്ന ഓപ്ഷനാണിത്. 365 ദിവസത്തേക്കുള്ള ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില ഇതുവരെയും കമ്പനി മാറ്റം വരുത്തിയിട്ടില്ല. 1515 രൂപയാണ് ഈ പ്ലാനിന് ചെലവാകുന്നത്. Rs 1515-ന് റീചാർജ് ചെയ്താൽ നിങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ എന്നാണോ? പരിശോധിക്കാം…

Rs 1515 BSNL വാർഷിക പ്ലാൻ

Rs 1515 BSNL വാർഷിക പ്ലാൻ

ഒരു വർഷത്തേക്ക് റീചാർജ് ചെയ്യുമ്പോൾ, ദിവസക്കണക്കിൽ നിങ്ങൾ ചെലവാക്കുന്നത് വെറും 4 രൂപയാണ്. 1515 രൂപയുടെ ഈ പ്രീ- പെയ്ഡ് പ്ലാൻ ഇന്റർനെറ്റ് ഡാറ്റയ്ക്ക് വേണ്ടിയുള്ള ഡാറ്റ വൌച്ചർ റീചാർജ് പ്ലാനാണ്.

Read More: OnePlus 5G phones: ആവേശത്തിന് Amazon ഓഫർ! 5 OnePlus സ്മാർട്ഫോണുകൾ വാങ്ങാൻ കൂപ്പണും ബാങ്ക് ഓഫറുകളും

2GB ഡാറ്റയാണ് പ്രതിദിവസം ലഭിക്കുന്നത്. എന്നാൽ, ഈ ക്വാട്ട തീർന്നാലും നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. പ്രതിദിന ഡാറ്റ ക്വാട്ട ഉപയോഗിച്ച് കഴിഞ്ഞ് 4Okbps വേഗതയിലേക്ക് ഇത് ചുരുങ്ങുന്നു. ഇൻസ്റ്റന്റ് മെസേജിങ്ങിനും മെയിൽ അയക്കുന്നതിനും ഈ ഡാറ്റ തന്നെ ധാരാളം. ഇങ്ങനെ ഒരു വർഷക്കാലയളവിൽ കമ്പനി നിങ്ങൾക്ക് 730 GB ഡാറ്റ നൽകുന്നു. എന്തായാലും 4 രൂപ ചെലവിൽ 2GB ഡാറ്റ ആസ്വദിക്കാമെന്നതാണ് നിങ്ങൾക്ക് ലഭിക്കുന്ന ലാഭം.

മുതൽ വാർഷികം വരെയും ഡാറ്റ പാക്ക് മുതൽ സൗജന്യ കോളിംഗ് വരെയുള്ള പ്ലാനുകളും ലഭിക്കും.

നിങ്ങൾ ഒരു BSNL ഉപയോക്താവാണെങ്കിൽ വിലകുറഞ്ഞതും എന്നാൽ ദീർഘകാല സാധുതയുള്ളതുമായ ഒരു പ്ലാനിനായി തിരയുകയാണെങ്കിൽ, ഇന്ന് ഞങ്ങൾ നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു താങ്ങാനാവുന്ന പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പോകുന്നു. ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്ന ബിഎസ്എൻഎൽ പാക്കിൽ, ഒരു വർഷത്തെ കാലാവധിയുള്ള ഡാറ്റയുടെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും.

365 ദിവസത്തേക്ക് 2 GB മറ്റ് ടെലികോം കമ്പനികളിൽ

ബിഎസ്എൻഎല്ലിനെ പോലെ വോഡഫോൺ- ഐഡിയയും അത്യാവശ്യം ബജറ്റ്- ഫ്രെണ്ട്ലി പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. എന്നാലും, ദിവസേന 2ജിബി ലഭിക്കുന്ന വാർഷിക പ്ലാനിന് വിഐയിൽ 3099 രൂപയാണ് വില. പക്ഷേ, അൺലിമിറ്റഡ് കോളുകളും എസ്എംഎസും സൌജന്യമായി അനുവദിക്കുന്നു എന്നതാണ് ഇതിന്റെ അധിക ആനുകൂല്യം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :