BSNL Bharat Fiber Amrit Utsav Offer:BSNL ബ്രോഡ്ബാൻഡ് വരിക്കാർക്കായി നൽകുന്ന സ്വാതന്ത്ര്യദിനാഘോഷ ഓഫർ

HIGHLIGHTS

ബ്രോഡ്ബാൻഡ് വരിക്കാർക്ക് കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

100എംബിപിഎസ് വേഗത സൗജന്യമായി ലഭ്യമാക്കുന്നതാണ് ഓഫർ

ഭാരത് ഫൈബർ അമൃത് ഉത്സവ് എന്നാണ് ഓഫറിന്റെ പേര്

BSNL Bharat Fiber Amrit Utsav Offer:BSNL ബ്രോഡ്ബാൻഡ് വരിക്കാർക്കായി നൽകുന്ന സ്വാതന്ത്ര്യദിനാഘോഷ ഓഫർ

ബ്രോഡ്ബാൻഡ് വരിക്കാർക്ക് കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ഭാരത് ഫൈബർ അമൃത് ഉത്സവ് എന്ന് പേരിട്ടിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ഓഫറിന്റെ ഭാഗമായി വരിക്കാർക്ക് മികച്ച കണക്ടിവിറ്റി ബിഎസ്എൻഎൽ സൗജന്യമായി നൽകും. ബിഎസ്എൻഎല്ലിന്റെ FTTH ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കാണ് ഓഫർ ലഭ്യമാകുക.

Digit.in Survey
✅ Thank you for completing the survey!

ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ

നിലവിലുള്ള ബ്രോഡ്ബാൻഡ് കണക്ഷന്റെ വേഗത 100 എംബിപിഎസിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കാരണം 100എംബിപിഎസ് വേഗത സൗജന്യമായി ലഭ്യമാക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ വേഗത ലഭ്യമാകുക. ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ 2023 ഓഗസ്റ്റ് 15 മുതൽ 2023 സെപ്റ്റംബർ 15 വരെയാണ് ലഭ്യമാകുക. ഈ ഓഫറിന്റെ ഭാഗമായി കുറഞ്ഞ വേഗതയുടെ പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് പത്ത് ദിവസത്തേക്ക് 100എംബിപിഎസ് വേഗതയിൽ ഡാറ്റ ആസ്വദിക്കാം. 

എങ്ങനെ ഭാരത് ഫൈബർ അമൃത് ഉത്സവ് അപ്ഗ്രേഡ് ചെയ്യാം 

  • ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് "My BSNL ആപ്പ്" ഡൗൺലോഡ് ചെയ്യണം. 
  • തുടർന്ന് ആപ്പ് വഴി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം.
  • ബിഎസ്എൻഎൽ ആപ്പിൽ കയറി അക്കൗണ്ടിലേക്ക് ഫൈബർ-ടു-ദി-ഹോം (FTTH) നമ്പർ ചേർക്കുക. 
  • തുടർന്ന് സ്പീഡ് ബൂസ്റ്റർ സ്കീമിന് കീഴിൽ ഓഫറിനായി രജിസ്റ്റർ ചെയ്യാൻ ഒരു അ‌റിയിപ്പ് ലഭിക്കും.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് (OTP) മൂല്യനിർണ്ണയം പൂർത്തിയാക്കണം.
  • സ്പീഡ് ബൂസ്റ്ററിനായുള്ള രജിസ്ട്രേഷൻ പൂർത്തിയായാൽ, 48 മണിക്കൂറിനുള്ളിൽ ഉപയോക്താക്കളുടെ FTTH കണക്ഷനുകളിൽ വേഗത ആക്ടീവ് ആകും. 
  • ഈ വേഗത പിന്നീടുള്ള 10 ദിവസത്തേക്ക് ലഭ്യമാകും. 

ഈ ഓഫർ ലഭ്യമാകണമെങ്കിൽ പാലിക്കേണ്ട കാര്യങ്ങൾ 

449 രൂപ, 499 രൂപ, 599 രൂപ, 666 രൂപ എന്നീ എഫ്എംസി പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ബിഎസ്എൻഎല്ലിന്റെ ഈ സ്വാതന്ത്ര്യദിന ഓഫർ ലഭ്യമാകുക. ഈ വരിക്കാർ സെപ്റ്റംബർ 15 ന് ഉള്ളിൽ ബിഎസ്എൻഎൽ ആപ്പ് വഴി രജിസ്റ്റർ ചെയ്താൽ 100എംബിപിഎസ് വേഗതയിൽ 10 ദിവസത്തേക്ക് ഡാറ്റ ആസ്വദിക്കാം ഈ പരിമിതകാല ഓഫർ ഇതിനകം തന്നെ എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് ലഭ്യമാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു. അ‌തേസമയം പ്രതിമാസ ചാർജിൽ കുടിശികയുള്ള ഉപയോക്താക്കൾക്ക് ഓഫർ ആനുകൂല്യം ലഭ്യമാകില്ല എന്നും ബിഎസ്എൻഎൽ ഇതോടൊപ്പം അ‌റിയിക്കുന്നുണ്ട്. 

Nisana Nazeer
Digit.in
Logo
Digit.in
Logo