bsnl recharge plans
BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കേരള സർക്കിളിലെ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ ചെലവിൽ റീചാർജ് ചെയ്യാവുന്ന ഒരു പ്ലാൻ നോക്കിയാലോ? കുറഞ്ഞ നിരക്കിൽ കണക്റ്റിവിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനാണിത്. വോയ്‌സ് കോളുകൾ ആഗ്രഹിക്കുന്നവർക്കും അത്യാവശ്യം ഇന്റർനെറ്റ് വേണ്ടവർക്കും തെരഞ്ഞെടുക്കാവുന്ന പാക്കേജാണിത്. വെറും 99 രൂപ മാത്രമാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ വില. സെക്കൻഡറി സിം കാർഡാണെങ്കിൽ ആക്റ്റീവ് ആയി നിലനിർത്താനും, പൈസ അധികം ചെലവാക്കാതെ കോളുകൾ വിളിക്കാനും ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും 99 രൂപ പ്ലാൻ എന്തായാലും ചേരും. ഈ പ്രീ പെയ്ഡ് പാക്കേജിന്റെ ഓഫറുകൾ അറിയാം.
ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് 99 രൂപ പ്ലാനിലൂടെ 14 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രധാനമായും വോയ്‌സ് കോളുകൾ മാത്രം ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകൾ സൗജന്യമായി വിളിക്കാം. 50 എംബി 4ജി ഡാറ്റയും 99 രൂപ പാക്കേജിൽ നേടാം. ദിവസ പരിധിയില്ലാതെയാണ് ഈ ചെറിയ അളവിലുള്ള ഡാറ്റ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ എസ്എംഎസ് ഓഫറുകളൊന്നും ലഭ്യമല്ല. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് 7 രൂപയ്ക്ക് അടുത്താണ്.
Also Read: Sree Krishna Jayanthi Prompts: AI വഴി ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം
സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുമ്പോൾ ഇത്തരത്തിലുള്ള ബജറ്റ് പ്ലാനുകൾ സാധാരണക്കാർക്ക് ആശ്വാസകരമാണ്. 99 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ ഇവിടെ നൽകാം.
ഈ പ്ലാൻ നിങ്ങൾക്ക് അനുയോജ്യമാണോ? കേവലം വോയ്‌സ് കോളുകൾ മാത്രം വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് 99 രൂപ പാക്കേജ് കണ്ണുംപൂട്ടി വാങ്ങാം. അതേ സമയം ഇന്റർനെറ്റും എസ്എംഎസും സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്ലാൻ അനുയോജ്യമാകില്ല.