BSNL 60 Days Plan: 2 മാസ പ്ലാൻ 300 രൂപയ്ക്ക്? Unlimited വോയിസ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും

BSNL 60 Days Plan: 2 മാസ പ്ലാൻ 300 രൂപയ്ക്ക്? Unlimited വോയിസ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങളും

60 ദിവസം വാലിഡിറ്റി വരുന്ന BSNL കിടിലൻ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണ്ടേ? ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോം കമ്പനിയിൽ നിന്നുള്ള ഏറ്റവും മികച്ച പ്ലാനാണിത്. ഇതിൽ Unlimited വോയിസ് കോളുകളും എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ലഭ്യമാണ്. ഇത് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്.

Digit.in Survey
✅ Thank you for completing the survey!

വോയ്‌സ് കോളുകൾക്ക് മുൻഗണന നൽകുന്നവർക്ക്, കൂടുതൽ വാലിഡിറ്റി ലഭിക്കുന്നു. മിതമായ അളവിൽ ഡാറ്റയും, എസ്എംഎസ് സേവനങ്ങളും ഈ ബിഎസ്എൻഎൽ പാക്കേജിലൂടെ നേടാം. സർക്കാർ ടെലികോം വരിക്കാർക്ക് ഈ പ്ലാൻ ഒരു ബജറ്റ് സൗഹൃദ ഓപ്ഷനാണ്.

BSNL 60 Days Plan: വിശദമായി അറിയാം

ഈ ബിഎസ്എൻഎൽ പ്ലാനിന് കൃത്യം 2 മാസത്തെ വാലിഡിറ്റിയുണ്ട്. ബി‌എസ്‌എൻ‌എൽ
319 പ്രീപെയ്ഡ് പ്ലാനിൽ 60 ദിവസമാണ് വാലിഡിറ്റി. ഇതിൽ പൊതുമേഖല ടെലികോം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ അനുവദിച്ചിരിക്കുന്നു. ഇതിൽ അൺലിമിറ്റഡായി ഇന്റർനെറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

അൺലിമിറ്റഡ് എന്ന് പറഞ്ഞാലും ഇതിൽ ആകെ 10 ജിബി ഡാറ്റയാണുള്ളത്. ഈ ഇന്റർനെറ്റ് ഉപയോഗിച്ച് തീർന്നാൽ 40kbps സ്പീഡിൽ ഡാറ്റ സേവനം ലഭിക്കും. 300 എസ്എംഎസ് സന്ദേശങ്ങളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു.

BSNL Rs 319

ഇത്രയും മികച്ച ടെലികോം സേവനങ്ങൾ തരുന്ന പ്ലാനിന് 350 രൂപയേക്കാൾ വില കുറവാണ്. ബിഎസ്എൻഎൽ ഇതിൽ 319 രൂപ മാത്രമാണ് ഈടാക്കുന്നത്.

BSNL Rs 319 Plan: ശരിക്കും ലാഭമാണോ?

319 രൂപ പ്ലാനിന്റെ ദിവസച്ചെലവ് വെറും 5.31 രൂപ മാത്രമാണ്. ഇത്രയും തുച്ഛ വിലയ്ക്ക് അൺലിമിറ്റഡ് കോളിങ്ങും, ഡാറ്റ, എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം. പ്ലാനിന്റെ മാസച്ചെലവ് കൂടി നോക്കിയാലും 160 രൂപയിലും താഴെ മാത്രമാണ് ചെലവാകുക. 159.5 രൂപ മാത്രമാണ് ഒരു മാസം ചെലവാകുന്നതെന്ന് കണക്കുകൂട്ടാം.

Also Read: വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണ്ടവർക്കായി നാട്ടിലെ Best Fiber Internet Plans

ബിഎസ്എൻഎൽ 4ജി അപ്ഡേറ്റ്

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഈ വർഷം 4ജി അപ്ഡേറ്റ് അവതരിപ്പിച്ചു. 2025 ഡിസംബറോടെ ഡൽഹിയിലും മുംബൈയിലും 5G സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിട്ടു.

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച 97,068 4ജി സൈറ്റുകൾ സ്ഥാപിച്ചു. ഇതിൽ 93,511 എണ്ണം പ്രവർത്തനക്ഷമമാണെന്ന് അധികൃതർ അറിയിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo