Created Using AI
ജിയോയും എയർടെല്ലും തുടർച്ചയായി റീചാർജ് നിരക്കുകൾ വർധിപ്പിക്കുകയാണ്. ശരിക്കും റീചാർജ് ചെയ്യുന്നതും സിം ആക്ടീവാക്കി നിലനിർത്തുന്നതും ചെലവാണെന്ന് പറയാം. എന്നാൽ സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകളേക്കാൾ ലാഭകരവും താങ്ങാനാവുന്നതുമായ പ്ലാനുകൾ BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഓഫർ ചെയ്യുന്നു. ഇത്തരത്തിൽ 72 ദിവസത്തെ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ പൊതുമേഖല ടെലികോമിന്റെ പക്കലുണ്ട്. ഇതിൽ അൺലിമിറ്റഡ് കോളിങ് സേവനം ലഭ്യമാണ് എന്നതാണ് പ്ലസ് പോയിന്റ്.
ഇന്റർനെറ്റ് ഉപഭോഗം കൂടുതലുള്ളവർക്കായി പ്രതിദിനം 2GB അതിവേഗ ഡാറ്റയും റീചാർജ് പ്ലാനിൽ നിന്ന് ലഭ്യമാണ്. ജിയോയിലും എയർടെല്ലിലും സമാനമായ ആനുകൂല്യങ്ങളും വാലിഡിറ്റിയുമുള്ള പ്ലാനുകൾക്ക് 700 രൂപയിലും അധികം തുകയാകും. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ പ്രീപെയ്ഡ് പ്ലാനിന് 72 ദിവസത്തെ കാലാവധിയാണുള്ളത്.ഇതിൽ സർക്കാർ ടെലികോം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡാറ്റ നൽകുന്നു. പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയും അനുവദിച്ചിട്ടുണ്ട്. ശ്രദ്ധിക്കേണ്ടത് സർക്കാർ ടെലികോം ഇപ്പോഴും 4ജി സ്പീഡിലുള്ള ഇന്റർനെറ്റ് സേവനമാണ് നൽകുന്നത്.
Also Read: 50 മണിക്കൂർ ബാറ്ററിയുമായി iQOO Buds എത്തി; ബജറ്റ് വിലയിൽ പുത്തൻ ഇയർബഡ്സ്
പ്രതിദിന ഡാറ്റ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി ചുരുങ്ങും. എസ്എംഎസ്, ഡാറ്റ, കോളിങ് സേവനങ്ങൾ മാത്രമാണ് പ്ലാനിലുള്ളത്. അധിക ഓഫറുകളൊന്നും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പാക്കേജിൽ ലഭ്യമല്ല.
പ്ലാനിന്റെ ദിവസച്ചെലവ് കണക്കാക്കിയാൽ അത് 6.7 രൂപ മാത്രമാണ്. അതേ സമയം ജിയോയുടെയോ എയർടെലിന്റെയോ ഇതേ വാലിഡിറ്റിയിലുള്ള പ്ലാനുകൾക്ക് 10 രൂപയെങ്കിലും കുറഞ്ഞത് ദിവസച്ചെലവ് വരുന്നു.
72 ദിവസത്തേക്കുള്ള ജിയോ പ്ലാനിന് 749 രൂപയാണ് വില. ജിയോയുടെ 72 ദിവസത്തെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ പ്ലാനിന് 260 രൂപയുടെ വ്യത്യാസമുണ്ട്. അതേ സമയം ഭാരതി എയർടെൽ പ്ലാനിന്റെ സമാനമായ പ്ലാനിന്റെ പകുതി വിലയാണ് ബിഎസ്എൻഎൽ പാക്കേജിൽ ലഭിക്കുന്നത്. കൃത്യം 72 ദിവസത്തേക്ക് എയർടെൽ പ്ലാനുകൾ ഓഫർ ചെയ്യുന്നില്ല. പകരം 84 ദിവസത്തെ എയർടെൽ പ്ലാനിന് വില 859 രൂപയാണ്.
ബിഎസ്എൻഎല്ലിന്റെ ഈ ദീർഘകാല പ്ലാൻ നിങ്ങൾക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലൂടെയോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ വാങ്ങാം. ഫോൺപേ, CRED, ഗൂഗിൾപേ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളിലൂടെയും റീചാർജ് ചെയ്യാവുന്നതാണ്.