bsnl 2399 plan
ഇന്ത്യയിലെ സർക്കാർ ടെലികോം സേവന ദാതാവായ BSNL നൽകുന്ന ലാഭകരമായ ഒരു ഓഫർ കൂടി ഇന്ന് അവസാവിക്കുന്നു. കുറഞ്ഞ ചിലവിൽ ഒരു വർഷം മുഴുവൻ സിം ആക്റ്റീവാക്കി വെക്കാൻ സഹായിക്കുന്ന ബിഎസ്എൻഎൽ പ്ലാനാണിത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഏറ്റവും ജനപ്രിയമായ വാർഷിക പ്ലാനിൽ ടെലികോം കമ്പനി അധിക ഡാറ്റ ഓഫർ ചെയ്യുന്നു. മാർച്ച് 31 നകം റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ഈ ഇന്റർനെറ്റ് ഓഫർ പ്രയോജനപ്പെടുത്താം. 2399 പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതകളും ഇന്ന് ലഭിക്കുന്ന ഓഫറും ആനുകൂല്യങ്ങളും വിശദമായി അറിയാം.
2399 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം. ഈ വാർഷിക പാക്കേജിൽ കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ അനുവദിച്ചിട്ടുണ്ട്. പ്രീ പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
2399 രൂപ പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ്. ഇതിൽ പ്രതിദിനം 2.5GB ഹൈ-സ്പീഡ് ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. സാധാരണ 2399 രൂപ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയാണുള്ളത്. എന്നാൽ മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്ക്, അധിക ഡാറ്റ ഓഫർ ഒരു വർഷത്തേക്ക് ലഭിക്കും. നാളെ മുതൽ പ്ലാൻ വാങ്ങുന്നവർക്ക് 365 ദിവസത്തേക്ക് ദിവസേന 2ജിബി ഇന്റർനെറ്റ് ക്വാട്ടയാണ് ലഭിക്കുക.
Also Read: ChatGPT, Gemini മറ്റ് AI ഉപയോക്താക്കൾ ശ്രദ്ധിക്കുക, നിങ്ങളുടെ വിവരങ്ങൾ ഭദ്രമാണോ?
റീചാർജ് ലാഭം നോക്കുന്നവർക്കും ദീർഘകാലത്തേക്ക് സിം ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും യോജിക്കുന്ന പ്ലാനാണിത്. ഒരു വർഷം മുഴുവൻ വാലിഡിറ്റിയും അധിക ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് ഇന്ന് അർധരാത്രി വരെ 2399 രൂപ പ്ലാൻ പ്രയോജനപ്പെടുത്താം.