BSNL Limited Offer ഇന്ന് കൂടി, ചെറിയ തുകയ്ക്ക് 365 ദിവസത്തേക്ക് Free കോൾ, 2ജിബി പ്രതിദിന ഡാറ്റയും

BSNL Limited Offer ഇന്ന് കൂടി, ചെറിയ തുകയ്ക്ക് 365 ദിവസത്തേക്ക് Free കോൾ, 2ജിബി പ്രതിദിന ഡാറ്റയും

365 ദിവസം വാലിഡിറ്റി വരുന്ന BSNL recharge plan അവസാനിക്കുകയാണ്. ദീപാവലി പ്രമാണിച്ചാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഈ പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. നവംബർ 18 വരെ റീചാർജ് ചെയ്യാനുള്ള അവസരമായിരുന്നു ഇതിലുണ്ടായത്. ഒരു വർഷം മുഴുവൻ അൺലിമിറ്റഡായി കോളുകളും എസ്എംഎസ്സും ഡാറ്റയും ആസ്വദിക്കാനുള്ള ഓഫറായിരുന്നു ഇത്.

Digit.in Survey
✅ Thank you for completing the survey!

BSNL 365 days plan details

60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമായാണ് ബി‌എസ്‌എൻ‌എൽ സമ്മാൻ പ്ലാൻ അവതരിപ്പിച്ചത്. 1,812 രൂപയ്ക്ക് ഒരു വർഷം മുഴുവൻ കണക്റ്റിവിറ്റി തരുന്ന പ്ലാനാണിത്. ബി‌എസ്‌എൻ‌എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സെൽഫ് കെയർ ആപ്പ്, അംഗീകൃത റീട്ടെയിലർമാർ എന്നിവയിലൂടെ റീചാർജ് ചെയ്യാം.

BSNL Rs 1812 Plan: ആനുകൂല്യങ്ങൾ എന്തൊക്കെ?

ഇതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മുതിർന്ന പൗരന്മാർക്ക് വേണ്ടിയാണ് ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ സമ്മാൻ പ്ലാൻ. 1,812 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭ്യമാണ്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പുതിയ ഉപയോക്താക്കൾക്ക് സൗജന്യ സിം കാർഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

60 വയസ്സിന് മുകളിലുള്ളവർക്ക് അധിക ചെലവില്ലാതെ ആറ് മാസത്തെ ബി‌ടി‌വി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇന്ന് അവസാനിക്കുന്ന ഓഫറിൽ നിങ്ങൾ ഇനിയും റീചാർജ് ചെയ്തിട്ടില്ലെങ്കിൽ ഈ ഓഫർ ഉപയോഗിക്കാം. 4.9 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാനിന്റെ ദിവസ നിരക്ക്.

BSNL Rs 1812 Plan
BSNL Rs 1812 Plan

ബിഎസ്എൻഎൽ മറ്റ് ഓഫറുകൾ

ഇതുമാത്രമല്ല ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പ്രീ പെയ്ഡ് പ്ലാൻ. ഒരു രൂപ ചെലവാകുന്ന ദീപാവലി ഓഫറും ടെലികോം പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു മാസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങളും ലഭ്യമാണ്. ഈ 1 രൂപ പ്ലാനും ഇന്ന് അവസാനിക്കുന്നു.

Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലും നിങ്ങൾക്ക് ഓഫർ ലഭിക്കും. 485 രൂപയ്ക്ക് 5% കിഴിവ് സർക്കാർ ടെലികോം അവതരിപ്പിച്ചിട്ടുണ്ട്. ഇതും ബിഎസ്എൻഎല്ലിന്റെ സെൽഫി കെയർ ആപ്ലിക്കേഷനിലൂടെയോ ഔദ്യോഗിക സൈറ്റിലൂടെയോ റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയാണ്.

ബിഎസ്എൻഎൽ വരിക്കാർക്ക് 485 രൂപ പ്ലാനിൽ 2.5% കിഴിവ് ലഭിക്കും. ബാക്കി 2.5% റീചാർജ് തുക സാമൂഹിക സേവന സംരംഭങ്ങൾക്ക് സംഭാവന ചെയ്യുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo