കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) പ്ലാനിനെ കുറിച്ച് അറിയാമോ? കുറഞ്ഞ ചെലവിൽ മൊബൈൽ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനാണിത്. ദിവസേന വലിയ തോതിൽ ഡാറ്റ ഉപയോഗിക്കാത്തവർക്കും ഒരു മാസത്തെ വാലിഡിറ്റിയിൽ റീചാർജ് നോക്കുന്നവർക്കും അനുയോജ്യമായ പ്ലാനാണിത്. കുറഞ്ഞ ബജറ്റിൽ ആവശ്യമായ കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതാണ് പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
SurveyBSNL 107 Plan Details
ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോം കമ്പനികളിൽ ഇത്തരം പ്ലാനുകൾ ലഭ്യമല്ല. എന്നാൽ ഇന്ത്യയിൽ ടെലികോം സേവനങ്ങളുടെ നിരക്ക് വർധിക്കുമ്പോൾ ഇതുപോലൊരു ലാഭകരമായ റീചാർജ് പ്ലാൻ വേറൊരു ടെലികോം കമ്പനിയും ഓഫർ ചെയ്യുന്നില്ല. കുറഞ്ഞ തുകയ്ക്ക് കൂടുതൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന ഈ ബിഎസ്എൻഎൽ പ്ലാനിന് 107 രൂപയാണ് ചെലവാകുന്നത്. പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.
ബിഎസ്എൻഎൽ 107 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെ?
107 രൂപ പ്ലാനിൽ 20 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിൽ ഉപയോക്താക്കൾക്ക് 3GB ഹൈസ്പീഡ് ഡാറ്റ ലഭിക്കും. ഡാറ്റ പരിധി അവസാനിച്ചതിന് ശേഷം ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും. ശ്രദ്ധിക്കേണ്ടത് ഇത് ഓരോ ദിവസത്തെയും ഡാറ്റ അളവല്ല. പകരം ബിഎസ്എൻഎൽ 107 രൂപ പ്ലാനിലെ മുഴുവൻ വാലിഡിറ്റിയിലേക്കും ലഭിക്കുന്ന ഡാറ്റയാണിത്.
Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!
ഈ പ്ലാനിൽ 200 മിനിറ്റ് സൗജന്യ വോയ്സ് കോളിങ് സേവനം ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലേക്കും ഈ കോളിങ് സേവനം പ്രയോജനപ്പെടുത്താം.
എങ്ങനെ റീചാർജ് ചെയ്യാം: 107 രൂപയുടെ റീചാർജ് പ്ലാനിനായി ബിഎസ്എൻഎൽ സെൽഫ്-കെയർ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.
ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോണും ഇന്ത്യയിൽ അവതരിപ്പിച്ചു. 1.34 ലക്ഷം രൂപയുടെ ഫോണാണ് ടെലികോം അവതരിപ്പിച്ചത്. ഇത് അടിയന്തര സാഹചര്യങ്ങൾക്കായുള്ള കമ്മ്യൂണിക്കേഷൻ ഫോണാണ്. മികച്ച കണക്റ്റിവിറ്റി, അടിയന്തര സന്ദേശ കൈമാറ്റം, വിശ്വാസ്യത എന്നിവയാണ് സാറ്റലൈറ്റ് ഫോണിന്റെ പ്രത്യേകത. ഒരു ഐഫോൺ 17 പ്രോ വാങ്ങുന്നതിനേക്കാൾ പണം ഈ ഫോണിന് ചെലവാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
