കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന Bharti Airtel വരിക്കാർ ആവശ്യമായ ഒരു പ്ലാൻ അറിഞ്ഞാലോ! ഓരോ മാസവും റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള മികച്ച പ്രീ പെയ്ഡ് പ്ലാനാണിത്. ദിവസേന 1.5GB ഡാറ്റയും വോയിസ് കോളിങ് സേവനങ്ങളും ലഭിക്കുന്ന പ്ലാനിലെ ദിവസച്ചെലവ് 10 രൂപയാണ്. നിങ്ങൾ അമിതമായി ഡാറ്റ ഉപയോഗിക്കാത്ത ആളാണെങ്കിൽ, പണം ലാഭിക്കാനും ദീർഘകാല വാലിഡിറ്റിയും ഈ പ്ലാനിലുണ്ട്.
Surveyമൊബൈൽ താരിഫുകൾ വർധിപ്പിക്കുകയും, വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കാലത്ത് താങ്ങാവുന്ന വിലയിലുള്ള വാലിഡിറ്റി പ്ലാനുകൾ നോക്കി റീചാർജ് ചെയ്യാം. ഇത്തരത്തിലുള്ള എയർടെല്ലിന്റെ 2 മാസത്തേക്കുള്ള പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Bharti Airtel 60 Days Plan
60 ദിവസത്തെ പ്ലാനിൽ 619 രൂപയാണ് വില. അൺലിമിറ്റഡ് 5G വേണ്ടാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. എന്നാലും ഇതിൽ സ്പീഡ് കണക്റ്റിവിറ്റിയും ദിവസ ഡാറ്റയും ലഭ്യമാണ്. ഇത് ഭാരതി എയർടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനല്ല. എയർടെൽ മുമ്പ് താരിഫ് വർധിപ്പിച്ചപ്പോൾ മുതൽ 619 രൂപ പ്ലാൻ ലഭ്യമാണ്. 619 രൂപ പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
എയർടെൽ 619 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
നിങ്ങൾ ഒരു തവണ പണം അടച്ചാൽ 2 മാസം കൃത്യം കാലാവധി അനുവദിച്ചിട്ടുള്ള പ്ലാനാണിത്. ഇതിലെ ആനുകൂല്യങ്ങൾ…
- 619 രൂപയുടെ പാക്കേജിൽ വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ആസ്വദിക്കാം. അതും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും റോമിങ് സേവനമുൾപ്പെടെയുള്ള കോളിങ് ലഭ്യമാണ്. STD, ഐഎസ്ഡി കോളുകൾ ദിവസപരിധിയില്ലാതെ 2 മാസം പൂർണമായും ആസ്വദിക്കാം.
- ഈ പാക്കേജിൽ നിങ്ങൾക്ക് എസ്എംഎസ് ഓഫറുകളും ലഭ്യം. പ്രതിദിനം 100 എസ്എംഎസ് ആസ്വദിക്കാം. ഇത് ബാങ്ക് ബാലൻസ്, ട്രാൻസാക്ഷൻ സേവനങ്ങൾക്കും ഒടിപിയ്ക്കും ഗുണം ചെയ്യും.
Also Read: 2026 ഭയങ്കര പവർഫുള്ളാണല്ലോ! ദേ 9020mAh ബാറ്ററിയിൽ Vivo T5 Pro ഇന്ത്യയിലേക്ക്…
- അൺലിമിറ്റഡ് 5ജി പ്ലാനിൽ ലഭ്യമല്ല. എന്നാലും ഇതിൽ 1.5GB ഡാറ്റ പ്രതിദിനം ആസ്വദിക്കാം. ഇങ്ങനെ കുറഞ്ഞ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് മികച്ചൊരു പ്രീ പെയ്ഡ് പ്ലാനായി 619 രൂപ റീചാർജ് കണക്കാക്കാം.

Airtel Rs 619 Plan ബോണസ് ഓഫറുകൾ!
വെറും ടെലികോം സേവനങ്ങൾ മാത്രമല്ല 619 രൂപയുടെ ഹൈലൈറ്റ്. ഇതിൽ സ്വകാര്യ ടെലികോം എയർടെൽ എക്സ്സ്ട്രീം പ്ലേ ഓഫർ ചെയ്യുന്നു. മലയാളത്തിലെ പുത്തൻ റിലീസുകൾ വരുന്ന സോണിലൈവ് പോലുള്ള നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകൾ എക്സ്ട്രീം പ്ലേ വഴി ആക്സസ് ചെയ്യാം. അതും എയർടെലിന്റെ ഉടമസ്ഥതയിലുള്ള ഒരു ഒടിടി പ്ലാറ്റ്‌ഫോം കൂടിയാണിത്. റീചാർജിന് ശേഷം എയർടെൽ നമ്പർ ഉപയോഗിച്ച്, ഇതിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്.
ഫ്രീ ഹലോ ട്യൂൺസ് ആക്സസും പ്ലാനിലുണ്ട്. റിങ് ടൂൺ സെറ്റ് ചെയ്യാനുള്ള ഫ്രീ ഓഫറാണിത്. ആന്റി സ്പാം നെറ്റ് വർക്ക് സേവനവും, 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും പ്ലാനിലൂടെ ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile