പ്രതിദിന ലിമിറ്റില്ലാതെ 25GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്! Airtel വരിക്കാർക്കായി ലാഭകരമായ പ്ലാൻ

പ്രതിദിന ലിമിറ്റില്ലാതെ 25GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്! Airtel വരിക്കാർക്കായി ലാഭകരമായ പ്ലാൻ

പ്രതിദിന ലിമിറ്റില്ലാതെ 25GB ഡാറ്റ, അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന മികച്ച Bharti Airtel പ്ലാനിനെ കുറിച്ച് അറിയാമോ? ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ 30 ദിവസത്തേക്ക് ലാഭകരമായ ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ സ്വകാര്യ കമ്പനികൾ റീചാർജ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ലാഭകരമായ റീചാർജ് പ്ലാൻ ഇപ്പോൾ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

Digit.in Survey
✅ Thank you for completing the survey!

പ്രതിദിന ഡാറ്റാ പരിധിയില്ലാതെ ഡാറ്റയും അൺലിമിറ്റഡായി വോയിസ് കോളിങ്ങും ഈ പ്ലാനിൽ ലഭ്യമാണ്. 30 ദിവസത്തെ സർവീസ് വാലിഡിറ്റി ഇതിൽ ലഭ്യമാണ്. 25GB ബൾക്ക് ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളിങ് സേവനവും എയർടെലിന്റെ റീചാർജിൽ നിന്ന് നേടാം. സാധാരണ എയർടെലിന്റെ മിക്ക പ്ലാനുകളിലും 28 ദിവസം മാത്രമാണ് വാലിഡിറ്റി വരുന്നത്. എന്നാൽ 400 രൂപയ്ക്കും താഴെ വില വരുന്ന പ്ലാനിൽ കൃത്യം 30 ദിവസം തന്നെ കാലാവധി ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ടെലികോം സേവനങ്ങൾ ലഭിക്കുന്ന ഈ 30 ദിവസത്തെ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Airtel 355 Plan Details

5G നെറ്റ്‌വർക്ക് ലഭിക്കുന്നിടത്താണെങ്കിൽ, നിങ്ങൾക്ക് ഈ റീചാർജ് അധികം ഉപയോഗപ്പെടില്ല. എന്നാൽ 4G നെറ്റ്‌വർക്കാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, ബൾക്ക് 4ജി ഡാറ്റ തന്നെ പ്ലാനിലൂടെ നേടാം. 355 രൂപയുടെ ആരും അധികം ശ്രദ്ധിക്കാത്ത ഒരു പ്ലാനാണിത്. നിങ്ങൾ എയർടെൽ സെക്കൻഡറി സിമ്മായോ, ബേസിക് ഫോണിലോ ഉപയോഗിക്കുകയാണെങ്കിലും പ്ലാൻ അനുയോജ്യമാകും. അതുപോലെ തുടർച്ചയായി ബ്രൌസിങ് ചെയ്യാത്തവർക്കും എയർടെൽ പ്ലാൻ തിരഞ്ഞെടുക്കാം.

30 Days Cheapest Plan Benefits

അൺലിമിറ്റഡ് വോയ്സ് കോളിംഗ് ഈ 30 ദിവസത്തെ പാക്കേജിൽ നേടാം. 25GB 4G ഡാറ്റയാണ് എയർടെൽ പാക്കേജിലുള്ളത്. 300 SMS സേവനങ്ങളും പ്ലാനിൽ ലഭ്യമാണ്. ഇതും ദിവസപരിധിയില്ലാതെ ലഭിക്കുന്ന എസ്എംഎസ്സാണ്.

355 രൂപയുടെ 30 ദിവസത്തെ പ്ലാനിലൂടെ റോമിങ് സേവനങ്ങൾ ഉൾപ്പെടെ അൺലിമിറ്റഡ് കോളിങ് ലഭിക്കും. നാഷണൽ, ലോക്കൽ വോയിസ് കോളിങ്ങാണ് 30 ദിവസത്തെ പാക്കേജിലുള്ളത്.

Also Read: ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!

ഇതിൽ ഭാരതി എയർടെൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി തരുന്നുണ്ട്. ഫ്രീ ഹലോട്യൂൺസ് എയർടെൽ പാക്കേജിൽ ലഭിക്കും. അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് തികച്ചും സൌജന്യമായി നേടാം.

എയർടെലിന്റെ ₹379 പ്ലാനിനും ഏകദേശം സമാനമായ സേവന കാലാവധിയാണ്. കൂടുതൽ ഡാറ്റ ആവശ്യപ്പെടുന്നവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile