Ambani Jio Offer! മൂന്നര മാസത്തേക്ക് കിടിലൻ 5G+ അടക്കം ബജറ്റ് വിലയിൽ

Mukesh Ambani യുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Reliance Jio. ഇന്ത്യയിലെ ഏറ്റവും പ്രധാനിയായ ടെലികോം കമ്പനി കൂടിയാണിത്. സ്വകാര്യ ടെലികോമിൽ നിന്ന് നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് ഡാറ്റ സേവനങ്ങളും ലഭിക്കുന്നു. 100 ദിവസത്തിന് അടുപ്പിച്ച് വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ? ദീർഘകാലത്തേക്ക് റീചാർജ് നോക്കുന്നവർക്കുള്ള മികച്ച ഓപ്ഷൻ കൂടിയാണിത്.

Mukesh Ambani Jio Plan

മൂന്നരമാസത്തെ കാലാവധിയാണ് അംബാനിയുടെ ജിയോ തരുന്നത്. ഇതിൽ ട്രൂ 5ജി അഥവാ 5ജി പ്ലസ് ആക്സസ് ലഭ്യമാണ്. 1000 രൂപയ്ക്കും താഴെയാണ് റിലയൻസ് ജിയോ പ്ലാനിന്റെ വില. ഇതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി അറിയാം.

100 ദിവസത്തിന് അടുപ്പിച്ച് വാലിഡിറ്റി

ഈ റിലയൻസ് ജിയോ പാക്കേജിൽ 100 ദിവസത്തിന് അടുപ്പിച്ച് വാലിഡിറ്റി വരുന്നു. 999 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന് വില. 98 ദിവസത്തേക്ക് അൺലിമിറ്റഡ് സേവനങ്ങളെല്ലാം ലഭിക്കും.

3 മാസത്തിൽ കൂടുതൽ ദിവസത്തേക്ക് ഏതെങ്കിലും റീചാർജ് നോക്കുകയാണെങ്കിൽ ഇത് മികച്ച ഓപ്ഷനാണ്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്. പ്ലാനിൽ അൺലിമിറ്റഡായി ഇന്റർനെറ്റ് ആക്സസും ലഭ്യമാണ്. അതും ജിയോയുടെ 5ജി പ്ലസ് സേവനമാണ് 98 ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്.

reliance jio 98 days plan

Ambani Telecom Jio Rs 999 Plan: ആനുകൂല്യങ്ങൾ

999 രൂപയുടെ പ്ലാനിൽ നിരവധി ആനുകൂല്യങ്ങളുണ്ട്. 5ജിയല്ലാതെ 4ജി ഉപയോഗിക്കുന്നവർക്ക് 2GB പ്രതിദിനം ഇതിൽ നിന്ന് ലഭിക്കുന്നു. അതായത് 98 ദിവസത്തേക്ക് ആകെ 196GB ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ക്വാട്ട കാലിയായാൽ 64kbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കുന്നു.

ഇതിൽ ജിയോ 100 എസ്എംഎസ് സേവനങ്ങളും ദിവസേന ആസ്വദിക്കാം. ഇതിൽ വോയിസ് കോളുകൾ ഔട്ട്ഗോയിങ്, ഇൻകമിങ് അൺലിമിറ്റഡായി ലഭിക്കും.

Also Read: അസ്സൽ ഓഫറെത്തി! 50MP Dual ക്യാമറ Motorola സ്മാർട്ട് ഫോൺ 18000 രൂപയ്ക്ക് താഴെ വാങ്ങാം

കോംപ്ലിമെന്റററി ഓഫറുകൾ

ഈ ജിയോ പാക്കേജിൽ നിരവധി എക്സ്ട്രാ ആനുകൂല്യങ്ങളും ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാർ ആക്സസ് 3 മാസത്തേക്ക് ലഭിക്കുന്നു. അതും മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനാണ് ജിയോ തരുന്നത്. ഇതിൽ ജിയോഎഐക്ലൗഡ് ആക്സസ് ലഭ്യമാണ്. സൗജന്യ 50 ജിബി സ്റ്റോറേജ് ഓപ്ഷനാണിത്.

അടുത്തിടെ അംബാനി മറ്റൊരു എഐ സബ്സ്ക്രിപ്ഷൻ കൂടി ചേർത്തിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള വരിക്കാർക്ക് 35100 രൂപയുടെ ഗൂഗിൾ ജെമിനി ആക്സസ് നേടാം. ഇത് 18 മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :