പുതിയ Reliance Jio പ്ലാൻ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്
448 രൂപയാണ് ഈ റിലയൻസ് ജിയോ പ്ലാനിന് വിലയാകുന്നത്
നിരവധി OTT പ്ലാറ്റ്ഫോമുകൾ ഫ്രീയായി കിട്ടുന്ന പ്ലാനാണിത്
Ambani-യുടെ സ്വന്തം Reliance Jio പുതിയ പ്ലാൻ അവതരിപ്പിച്ചു. നിരവധി OTT പ്ലാറ്റ്ഫോമുകൾ ഫ്രീയായി കിട്ടുന്ന പ്ലാനാണിത്. വലിയ പ്രഖ്യാപനമില്ലാതെ നിശബ്ദമായാണ് പ്ലാൻ അവതരിപ്പിച്ചത്.
SurveyReliance Jio പുതിയ പ്ലാൻ
പുതിയ റിലയൻസ് ജിയോ പ്ലാൻ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. 500 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. ജിയോടിവി പ്രീമിയം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്.

448 രൂപയാണ് ഈ റിലയൻസ് ജിയോ പ്ലാനിന് വിലയാകുന്നത്. നിരവധി OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളുമായാണ് റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സർക്കിളുകളിൽ പ്ലാൻ ലഭ്യമാണ്.
Jio 448 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ നോക്കാം. ഇതിൽ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസവും നിങ്ങൾക്ക് 2GB ഡാറ്റ ഇതിൽ നിന്ന് ലഭിക്കും.
ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസ് ഓഫറുകളും നൽകുന്നു. ഇതിലെ പ്രധാനപ്പെട്ട ആനുകൂല്യം ജിയോ ടിവി പ്രീമിയമാണ്. 13 OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ഇതിൽ നിന്ന് ലഭിക്കും.
Unlimited ആനുകൂല്യങ്ങൾ
ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡ് 5G-യും ലഭിക്കുന്നതാണ്. അതിനാൽ 5ജി ഫോണുള്ളവർക്ക് 448 രൂപ പ്ലാൻ ലാഭകരമാണ്. എന്തുകൊണ്ടെന്നാൽ അൺലിമിറ്റഡായി ഇന്റർനെറ്റും വോയിസ് കോളുകളുമുണ്ട്. ജിയോസിനിമ, സോണിലിവ് ഉൾപ്പെടെ ഒടിടികളും ആസ്വദിക്കാം.
Watch to Know: മലയാളത്തിലെ New OTT റിലീസ് മിസ്സാക്കണ്ട, Sony LIV പ്ലാനുകൾ ഇതാ…
448 രൂപ പ്ലാനിലെ ഒടിടികൾ
മലയാളികൾക്ക് ആവശ്യമായ ഒടിടി പ്ലാറ്റ്ഫോമുകൾ ഇതിലുണ്ട്. മുഖ്യമായി എടുത്തുപറയേണ്ടത് ജിയോസിനിമ പ്രീമിയം ആക്സസാണ്. ക്ലാസിക്, നൊസ്റ്റാൾജിയ ചിത്രങ്ങൾ ജിയോസിനിമയിൽ ആസ്വദിക്കാം. ഈ പ്ലാനിൽ നിങ്ങൾക്ക് ജിയോ ക്ലൌഡ് സേവനങ്ങളും ലഭ്യമാണ്.

സോണിLIV, സീ5, സൺനെക്സ്റ്റ് ആക്സസും ഈ പ്ലാനിലുണ്ട്. Lionsgate Play, Discovery+, Kanchha Lanka എന്നീ ഒടിടികളും ഫ്രീയായി ലഭിക്കും. പ്ലാനറ്റ് Marathi, Hoichoi, Chaupal, FanCode എന്നിവയാണ് മറ്റ് ഒടിടികൾ.
Read More: BSNL 5G: ഇനി എല്ലാം ശടപടേ, ശടപടേ! 4G പൂർത്തിയാക്കി 2 മാസം കഴിഞ്ഞാൽ Fast നെറ്റ്‌വര്‍ക്ക്
ജിയോടിവി പ്രീമിയം ആക്സസ് ചെയ്യാനുള്ള ഏറ്റവും ഉചിതമായ പ്ലാനാണിത്. കാരണം 448 രൂപയുടെ പ്ലാൻ മാത്രമാണ് ജിയോ ടിവി പ്രീമിയം നൽകുന്ന വാലിഡിറ്റി പ്ലാൻ.
അതേ സമയം അൺലിമിറ്റഡ് 5ജി നിങ്ങൾക്ക് 400 രൂപയ്ക്ക് താഴെയും ലഭിക്കും. ബേസിക് പ്ലാനുകളിൽ 349 രൂപ, 198 രൂപ പാക്കേജുകളിൽ 5ജി അൺലിമിറ്റഡാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile