jio 90 days plan affordable price
മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയാണ് Jio. ഇന്ത്യക്കാരുടെ ടെലികോം സേവനങ്ങളിൽ വിപ്ലവം കുറിച്ച കമ്പനിയാണിത്. അൺലിമിറ്റഡ് കോളിങ്ങും, അൺലിമിറ്റഡ് ഡാറ്റയും തന്നാണ് ജിയോ ഇന്ത്യയിൽ തുടക്കമിട്ടത്. ഇത് ഇന്ത്യക്കാർക്ക് പുതിയ അനുഭവമായിരുന്നു. അതുവരെ തുച്ഛ സമയത്തെ കോളുകൾക്കും ഡാറ്റയ്ക്കും, മെസേജിങ്ങിനും പണം കൂടുതൽ കൊടുക്കേണ്ടി വന്നു. ജിയോ അൺലിമിറ്റഡ് ഓഫറുകൾ പ്രഖ്യാപിച്ചപ്പോഴാണ് മറ്റ് ടെലികോം കമ്പനികളും ഇതേ ട്രെൻഡ് തുടർന്നത്.
ഇപ്പോൾ ജിയോ ഇന്ത്യയിൽ 9 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 9-ാം വാർഷികത്തോട് അനുബന്ധിച്ച് കമ്പനി ഒരുപാട് ഓഫറുകൾ അനുവദിച്ചു.
ജിയോ ഫിനാൻസ്, ജിയോഹോം ഓഫറുകളോടെയാണ് കമ്പനി ഒമ്പതാം വാർഷികം ആഘോഷിക്കുന്നത്. റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കിഴിവുകളും, സൊമാറ്റോ, ജിയോസാവ്ൻ ആക്സസും ഇതിൽ നിന്ന് നേടാം.
Jio 90 ദിവസ പ്ലാനിലെ ആനുകൂല്യങ്ങൾ
ഈ ജിയോ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ കിട്ടും. പ്ലാനിൽ അൺലിമിറ്റഡായി പരിധിയില്ലാതെ വോയ്‌സ് കോളുകൾ ആസ്വദിക്കാം. പാക്കേജിൽ എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ഇത് വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, പതിവായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്.
ദിവസേന 2ജിബി എന്ന കണക്കിന് 90 ദിവസത്തേക്ക് 180ജിബി ലഭിക്കും. എന്നാൽ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി 20 GB ഡാറ്റയും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ പ്ലാനിൽ നിന്ന് മൊത്തം 200 ജിബി നേടാം. ജിയോയുടെ 4G, 5ജി നെറ്റ് വർക്ക് ഈ പ്ലാനിലുണ്ട്. അതിനാൽ 5ജി വരിക്കാർക്ക് ഇതിൽ നിന്നും അൺലിമിറ്റഡ് 5ജി ആസ്വദിക്കാം.
വോയിസ് കോളിങ്ങും പ്ലാനിൽ അൺലിമിറ്റഡായി ആസ്വദിക്കാം. പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. മെസേജിങ്ങിനുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ, ഒടിപി, വ്യക്തിഗത മെസേജ് അയയ്‌ക്കുന്നതിന് ഇത് അനുയോജ്യമാണ്.
മാസം 299 രൂപയും ദിവസം 9.9 രൂപയുമാണ് പ്ലാനിന്റെ ചെലവ്. എന്നാൽ 90 ദിവസത്തേക്കുള്ള പാക്കേജിന് മൊത്ത വില 899 രൂപയാണ്. ഈ പ്ലാനിൽ അധികമായി ഡാറ്റ കൂടി കമ്പനി അനുവദിച്ചിട്ടുണ്ട്. ഇത് 4ജി വരിക്കാർക്ക് വളരെ പ്രയോജനം ചെയ്യും. കൂടാതെ ചില കോംപ്ലിമെന്ററി ഓഫറുകളും പ്ലാനിലുണ്ട്. അതും അതിശയകരമായ ഓഫറാണ് കമ്പനി തരുന്നത്.