ഇടയ്ക്കിടെ റീചാർജ് ചെയ്യണ്ട! Ambani തരുന്ന ഈ ഓഫറിൽ BSNL, എയർടെലും തോൽക്കും!

HIGHLIGHTS

ഓരോ മാസവും പതിവായി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് പ്ലാനിന്റെ പ്രത്യേകത

ഇന്ത്യയിലെ ബജറ്റ് റീചാർജ് വരിക്കാർക്ക് വേണ്ടിയാണ് മുകേഷ് അംബാനി ഈ പ്ലാൻ പുറത്തിറക്കിയത്

899 രൂപയുടെ റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

ഇടയ്ക്കിടെ റീചാർജ് ചെയ്യണ്ട! Ambani തരുന്ന ഈ ഓഫറിൽ BSNL, എയർടെലും തോൽക്കും!

Best Jio Plan: നമ്മൾ റീചാർജ് ചെയ്യുമ്പോൾ കൂടുതലും വാലിഡിറ്റിയിൽ നീളമുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ Mukesh Ambani-യുടെ ടെലികോം കമ്പനി തരുന്ന ദീർഘകാല പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ! ഓരോ മാസവും പതിവായി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് പ്ലാനിന്റെ പ്രത്യേകത. ജിയോയുടെ ഈ റീചാർജ് ഓപ്ഷൻ നിങ്ങൾ തെരഞ്ഞെടുത്താൽ പ്ലാനുകൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏകദേശം 100 ദിവസത്തേക്ക് റീചാർജ് ആവശ്യമില്ലാത്ത ഒരു പ്ലാനിനെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു.

Digit.in Survey
✅ Thank you for completing the survey!

Ambani Jio Plan 90 ദിവസ പ്ലാൻ: വിശദാംശങ്ങൾ

ഇന്ത്യയിലെ ബജറ്റ് റീചാർജ് വരിക്കാർക്ക് വേണ്ടിയാണ് മുകേഷ് അംബാനി ഈ പ്ലാൻ പുറത്തിറക്കിയത്. 90 ദിവസത്തെ വാലിഡിറ്റി വരുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനാണിത്. ജിയോയുടെ 48 കോടി ഉപയോക്താക്കളുള്ള വിലകുറഞ്ഞ പ്ലാനെന്ന് തന്നെ പറയാം. 90 ദിവസത്തെ ഈ പാക്കേജിലൂടെ എയർടെലിനെയും വിഐ, ബിഎസ്എൻഎൽ കമ്പനികളെയും പരാജയപ്പെടുത്തിയിരിക്കുകയാണ് സ്വകാര്യ ടെലികോം കമ്പനി.

Jio Rs 899 Plan benefits

Also Read:12GB റാം Motorola Edge 50 Pro 5ജി 25000 രൂപയ്ക്ക്! 50MP സെൽഫി ക്യാമറ ഫോൺ ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ?

Jio Rs 899 Plan: ആനുകൂല്യങ്ങൾ

ജിയോയുടെ 899 രൂപയുടെ റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ തരുന്നത്. ഈ പ്ലാനിൽ എല്ലാ മൊബൈൽ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡായി കോളിംഗ് ആസ്വദിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ജിയോ തരുന്നു.

കൂടുതൽ ഇന്റർനെറ്റ് ഡാറ്റയും മുകേഷ് അംബാനിയുടെ റീചാർജ് പ്ലാനിൽ നിന്ന് നേടാവുന്നതാണ്. പ്ലാനിൽ ജിയോ ധാരാളം ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്രീ പെയ്ഡ് പ്ലാനിൽ വരിക്കാർക്ക് ആകെ 200 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയും ടെലികോമിൽ നിന്ന് ലഭിക്കുന്നതാണ്. സ്വകാര്യ കമ്പനി ഈ പാക്കേജിലൂടെ 20 ജിബി അധിക ഡാറ്റയും തരുന്നു.

ജിയോ പ്ലാനിലൂടെ ഫ്രീയായി OTT സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാൽ അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ആസ്വദിക്കാം. നിങ്ങൾക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇതോടൊപ്പം, നിങ്ങൾക്ക് ജിയോ ടിവിയിലേക്ക് സൗജന്യ ആക്‌സസും ആസ്വദിക്കാം. പ്ലാനിലെ മറ്റൊരു നേട്ടം 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജ് ഓപ്ഷനാണ്. 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ്, കോളിങ്, കണക്റ്റിവിറ്റി സേവനങ്ങൾ ജിയോ വഴി ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo