Diwali Free Offer: അംബാനി Jio വരിക്കാർക്കായി പ്രഖ്യാപിച്ചത് ഒരു വർഷത്തേക്കുള്ള ഓഫർ!

HIGHLIGHTS

ദീപാവലി ധമാക്ക ഓഫറായാണ് Reliance Jio ഈ പ്ലാൻ കൊണ്ടുവന്നിട്ടുള്ളത്

ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലൂടെ ലഭിക്കു

പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഓഫർ ലഭിക്കും

Diwali Free Offer: അംബാനി Jio വരിക്കാർക്കായി പ്രഖ്യാപിച്ചത് ഒരു വർഷത്തേക്കുള്ള ഓഫർ!

Reliance Jio വരിക്കാർക്കായി ഇതാ Diwali Offer. മുകേഷ് അംബാനി 365 ദിവസം കാലാവധി വരുന്ന പ്ലാനാണ് അവതരിപ്പിച്ചത്. ദീപാവലി ധമാക്ക ഓഫറായാണ് റിലയൻസ് ജിയോ ഈ പ്ലാൻ കൊണ്ടുവന്നിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Reliance Jio Diwali Offer

JioAirFiber കണക്ഷനുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ജിയോഫൈബർ വരിക്കാർക്കും ലഭിക്കുന്ന ഓഫർ തന്നെയാണിത്. ഈ ഓഫറിലൂടെ എസി, ഫ്രിഡ്ജ്, ടിവി, ഫോൺ പോലുള്ളവ പർച്ചേസ് ചെയ്യാം. എങ്ങനെയാണ് ജിയോഫൈബർ. എയർഫൈബർ വരിക്കാർക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതെന്ന് നോക്കാം.

ambani announced diwali offer for 1 year free services for jio users

Reliance Jio എയർഫൈബർ ഓഫർ

ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലൂടെ ലഭിക്കുന്നു. സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയാണ് ഓഫർ ലഭിക്കുക. ഈ സമയത്തിൽ റീചാർജ് ചെയ്യുന്നവർക്കാണ് 365 ദിവസം നീണ്ടുനിൽക്കുന്ന ഓഫർ ലഭിക്കുക. ഒരു വർഷം നിങ്ങൾക്ക് ജിയോ എയർ ഫൈബർ സൗജന്യമായി ആസ്വദിക്കാം. ദീപാവലി ധമാക്ക ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

ഒരു വർഷത്തേക്ക് ഫ്രീ….!

റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 20,000 രൂപയ്ക്കോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് ഓഫർ ലഭിക്കും. ഇങ്ങനെ വരിക്കാർക്ക് ഒരു വർഷത്തെ സൗജന്യ ജിയോഎയർഫൈബർ സേവനം അംബാനി തരുന്നു.

പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഓഫർ ലഭിക്കും. നിലവിലുള്ള വരിക്കാരനാണെങ്കിൽ 2,222 രൂപ വിലയുള്ള പ്ലാനിൽ റീചാർജ് ചെയ്യണം. വീട്ടിലേക്ക് ജിയോഫൈബർ കണക്ഷനെടുക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഓഫറാണിത്.

ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്…

ഈ ഓഫർ ലഭിക്കാൻ പുതിയ വരിക്കാർ റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ MyJio സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്യാം. എസി, ഫ്രിഡ്ജ്, ടിവി, ഫോൺ പോലുള്ളവ ഷോപ്പിങ് നടത്തണം. കുറഞ്ഞത് 20,000 രൂപയുടെ പർച്ചേസിങ്ങാണ് ജിയോ ആവശ്യപ്പെടുന്നത്. ഇങ്ങനെ 12 മാസത്തേക്കുള്ള കൂപ്പൺ നിങ്ങൾക്ക് ലഭിക്കും.

നിലവിലുള്ള എയർഫൈബർ വരിക്കാരാണെങ്കിൽ 2222 രൂപ ചെലവാക്കിയാൽ മതി. ഇവർക്കും ഒരു വർഷത്തേക്ക് എയർഫൈബർ സൌജന്യമാകും. ഇതിനായി 2222 രൂപയുടെ പ്രത്യേക ദീപാവലി പ്ലാനിൽ റീചാർജ് ചെയ്യണം. ഇങ്ങനെ 12 പ്രതിമാസ എയർഫൈബർ റീചാർജ് കൂപ്പണുകൾ ലഭിക്കും. അതായത് നവംബർ മുതൽ അടുത്ത വർഷം ഒക്ടോബർ വരെ നിങ്ങൾക്ക് പണം മുടക്കേണ്ട. ഈ ഒരു വർഷം ഫ്രീയായി എയർഫൈബർ സേവനം ലഭിക്കുന്നു.

Also Read: BSNL Small Plans: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…

MyJio, JioPoint, അല്ലെങ്കിൽ JioMart ഡിജിറ്റൽ എക്സ്ക്ലൂസീവ് സ്റ്റോറിലൂടെ ഓഫർ ലഭിക്കും. അതിവേഗ കണക്റ്റിവിറ്റിയും ഫ്രീയായി ഒടിടി പ്ലാറ്റ്ഫോമുകളും എയർഫൈബറിൽ ലഭിക്കും. ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് ഉപയോഗിച്ചാണ് ജിയോ എയർഫൈബർ പ്രവർത്തിക്കുന്നത്. ഇത് രാജ്യത്ത് എവിടെയും അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന നൂതന ടെക്നോളജിയാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo