അടുത്ത ഒരു വർഷത്തേക്ക് മൊബൈൽ റീചാർജ് വിലക്കയറ്റം അവതരിപ്പിക്കാതിരിക്കാൻ Reliance Jio ലോക്ക് ഫീച്ചർ അവതരിപ്പിച്ചിരുന്നു. 300 രൂപയ്ക്ക് 2027 സെപ്തംബർ വരെ പ്ലാനുകളുടെ വില കൂടിയാലും രക്ഷപ്പെടാതിരിക്കാനുള്ള ഫീച്ചറായിരുന്നു. എന്നാൽ ഇതേ സമയം കമ്പനി 299 രൂപ പ്ലാൻ പിൻവലിച്ചോ എന്ന് പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ 299 രൂപ പ്ലാൻ ഇപ്പോഴും ടെലികോം സജീവമായി നിലനിർത്തിയിട്ടുണ്ട്. ഒരു മാസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും മികച്ച ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനാണിത്. ഒരു മാസത്തെ മികച്ച പ്ലാൻ നോക്കുന്നവർക്ക് ആനുകൂല്യങ്ങളും വാലിഡിറ്റിയും അറിയാം.
SurveyJio 299 Plan
റിലയൻസ് ജിയോ നിലവിൽ നൽകുന്ന 299 രൂപ പ്ലാൻ അതുപോലെ പിന്തുടരുന്നു. ഈ റീചാർജ് പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും തുടർന്നും ലഭ്യമാകുമെന്നും സ്വകാര്യ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ പോക്കറ്റ് ചോർത്താത്ത 299 രൂപയുടെ പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകൾ ഈ പാക്കേജിലുണ്ട്. 299 രൂപ പ്ലാനിലെ വോയിസ് കോളിങ്, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Jio 299 Plan Benefits
28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ പ്രതിദിനം 1.5 GB ഹൈ-സ്പീഡ് ഡാറ്റ ലഭ്യമാണ്. ദിവസത്തെ 1.5 GB ഡാറ്റ തീർന്നാൽ 64 Kbps വേഗതയിൽ ഡാറ്റ ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് 299 രൂപ പാക്കേജിൽ നേടാം. പ്രതിദിനം 100 സൗജന്യ SMS സേവനവും 299 രൂപ റീചാർജ് പ്ലാനിൽ ലഭിക്കും.
ഇതിൽ സ്വകാര്യ ടെലികോം ജിയോടിവി സബ്സ്ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോക്ലൌഡ് ആക്സസും ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം
ജിയോ പ്രൈം മെമ്പർഷിപ്പ്
അതേ സമയം നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ, 300 രൂപയുടെ പുതിയ ജിയോ പ്രൈം പ്ലാൻ കമ്പനി അവതരിപ്പിച്ചു. 2027 സെപ്റ്റംബർ വരെ പഴയ നിരക്കിൽ തന്നെ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനുള്ള പ്രൈസ് ലോക്ക് ഫീച്ചറാണിത്. 299 രൂപ പ്ലാനിനൊപ്പം 5TB ക്ലൗഡ് സ്റ്റോറേജും ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജിയോ പ്രൈമിൽ അധികമായി ലഭിക്കുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
