പ്രത്യേകിച്ച് പ്രതിദിന ലിമിറ്റുകൾ ഒന്നുമില്ലാതെ ധാരാളം ഡാറ്റ നൽകുന്ന പ്ലാനുകളെയാണ് ലംപ് സം ഡാറ്റ പ്രീപെയ്ഡ് പായ്ക്കുകൾ എന്ന് പറയുന്നത്. ഓഫറിന് ഒപ്പമുള്ള ഡാറ്റ ബാലൻസ് വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തീർക്കാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.ഉയർന്ന ഹൈ സ്പീഡ് ഡാറ്റ ലിമിറ്റുമായി വരുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. എന്നാൽ ചില ദിവസങ്ങളിൽ നമുക്ക് ധാരാളം ഡാറ്റ ആവശ്യമായി വരും. ഡെയിലി ഡാറ്റ പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റ പെട്ടെന്ന് തീരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് ലംപ് സം ഡാറ്റ പ്ലാനുകൾ ഉപയോഗപ്രദമാകുന്നത്. എയർടെൽ (Airtel) നിരവധി ലംപ് സം ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. മിക്കവാറും ലംപ് സം ഡാറ്റ പ്ലാനുകളും കുറച്ച് കാലത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നവയാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കു ഈ ലംപ് സം ഡാറ്റ പായ്ക്കുകൾ മികച്ച ഓപ്ഷനാണെന്ന് തന്നെ പറയാം.
Survey
✅ Thank you for completing the survey!
489 രൂപയുടെ എയർടെൽ പ്ലാൻ
489 രൂപയുടെ പ്ലാനിനു 30 ദിവസത്തെ വാലിഡിറ്റിയിൽ 50GB ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും 300 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ ആക്സസിന് ഒപ്പം അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 489 രൂപയുടെ പ്ലാൻ നൽകുന്നു.
ഒരു മാസത്തെ വാലിഡിറ്റിയുമായി വരുന്ന 509 രൂപയുടെ പ്ലാൻ 60GB ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 300 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ ആക്സസ്, അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.
199 രൂപയുടെ എയർടെൽ പ്ലാൻ
30 ദിവസത്തെ വാലിഡിറ്റിയുള്ള 199 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങും 300 എസ്എംഎസും 3GB ഡാറ്റയും ലഭിക്കും. അധിക നേട്ടമായി ഫ്രീ ഹെലോട്യൂൺസും വിങ്ക് മ്യൂസിക് ആക്സസും നൽകുന്നു. 1GB , 2GB ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന 155 രൂപ, 179 രൂപ പ്ലാനുകളും എയർടെലിന്റേതായി ലഭ്യമാകും.
296 രൂപയുടെ എയർടെൽ പ്ലാൻ
30 ദിവസത്തെ വാലിഡിറ്റിയിൽ 25GB ലംപ് സം ഡാറ്റ ആവശ്യമുള്ള യൂസേഴ്സിന് എയർടെൽ നൽകുന്ന 296 രൂപ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഒപ്പം ആനുകൂല്യങ്ങളും 296 രൂപയുടെ പ്ലാനിൽ ലഭ്യമാകും. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അധിക ആനുകൂല്യങ്ങളായി ലഭിക്കുക.