Airtel Best Plans: ഇപ്പോൾ റീചാർജ് ചെയ്താൽ ഇനി 2027 ൽ Recharge ചെയ്താൽ മതി!

Airtel Best Plans: ഇപ്പോൾ റീചാർജ് ചെയ്താൽ ഇനി 2027 ൽ Recharge ചെയ്താൽ മതി!

Bharti Airtel വരിക്കാർക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന എയർടെലിന്റെ രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണിവ. ഇതിൽ പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 5G സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾ റീചാർജ് ചെയ്യുകയാണെങ്കിൽ ഇനി 2026 അവസാനം വരെ റീചാർജ് ചെയ്യേണ്ടതില്ല.

Digit.in Survey
✅ Thank you for completing the survey!

Bharti Airtel 2026 Plans

3599 രൂപയുടെയും 3999 രൂപയുടെയും പ്ലാനുകൾ ഭാരതി എയർടെൽ ടെലികോം തരുന്നു. ഇവ രണ്ടും 365 ദിവസത്തെ വാലിഡിറ്റി തരുന്നു. ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് 2026 ഡിസംബർ വരെ റീചാർജിലേക്ക് തിരിഞ്ഞുനോക്കണ്ട. ബൾക്ക് ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളുകളും ഈ രണ്ട് പ്രീ പെയെഡ് പ്ലാനുകളിൽ ലഭ്യമാണ്.

ഇനി അടുത്ത റീചാർജ് പ്ലാൻ ബുദ്ധിപരമായി തെരഞ്ഞെടുക്കാൻ ഇത് സഹായിക്കും. എയർടെൽ വാർഷിക പ്ലാൻ അടുത്ത വർഷം മുഴുവൻ കവർ ചെയ്യാനാകും. ഇതിനായി നിങ്ങളുടെ നിലവിലെ റീചാർജ് കഴിഞ്ഞാൽ, 2025 ഡിസംബർ 31-ന് റീചാർജ് ചെയ്യുക. എങ്കിൽ 2026-ലെ 365 ദിവസവും കാലാവധി നിലനിർത്താൻ സഹായിക്കും.

Airtel Rs 3599 Plan: ആനുകൂല്യങ്ങൾ

ഈ എയർടെൽ പ്ലാനിന് 3,599 രൂപ വിലയുണ്ട്. ഇതിൽ 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത 5 ജി സേവനങ്ങളും ലഭിക്കും. പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ഉൾപ്പെടുന്നു.

ഈ പ്ലാനിൽ നിലവിൽ ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. വാർഷിക അടിസ്ഥാനത്തിൽ മികച്ച ഡാറ്റയും പരിധിയില്ലാതെ കോളിങ്ങും വേണ്ടിയുള്ളവർക്ക് ഇത് അനുയോജ്യമാണ്.

jio vs airtel
Airtel 3599 പ്ലാൻ

എയർടെൽ 3999 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

എയർടെൽ പ്ലാനിന്റെ വില 3,999 രൂപയാണ്. 365 ദിവസത്തെ വാലിഡിറ്റി ഇത് വാഗ്ദാനം ചെയ്യുന്നു. ഇതാണ് സ്വകാര്യ ടെലികോമിന്റെ ഏറ്റവും വലിയ പ്ലാൻ. ഈ പ്രീ പെയ്ഡ് പാക്കേജിൽ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്നു. ഇതിൽ അൺലിമിറ്റഡ് 5ജി സേവനങ്ങളും ലഭിക്കും.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

ഈ പ്രീ പെയ്ഡ് പ്ലാനിൽ ഒടിടി ആനുകൂല്യങ്ങളും ലഭ്യമാണ്. 12 മാസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ അടങ്ങിയിരിക്കുന്നു. ഉയർന്ന പ്രതിദിന ഡാറ്റയും ജിയോഹോട്ട്സ്റ്റാറുമാണ് 3599 രൂപ പ്ലാനിൽ നിന്ന് വ്യത്യസ്തമാകുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo