മൊബൈൽ റീചാർജ് നിരക്കുകൾ ആലോചിച്ച് തലപുകയ്ക്കുകയാണോ? എങ്കിൽ എയർടെൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ദിവസേന വെറും 10 രൂപയ്ക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്ന Airtel റീചാർജ് പ്ലാൻ നോക്കാം. തുടർച്ചയായി 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഹൈ-സ്പീഡ് ഡാറ്റയും ആസ്വദിക്കാമെന്നതാണ് എയർടെലിന്റെ ഈ പ്രീ പെയ്ഡ് റീചാർജിന്റെ നേട്ടം. പ്ലാനിലെ ആനുകൂല്യങ്ങളും ഇതേ വിലയിലും വാലിഡിറ്റിയിലും മറ്റ് ടെലികോമുകളിൽ സമാനമായ പ്ലാനുണ്ടോ എന്നും വിശദമായി അറിയാം.
SurveyAirtel 899 Plan
ഭാരതി എയർടെലിന്റെ 899 രൂപ പ്ലാനിൽ 84 ദിവസത്തേക്കുള്ള ടെലികോം സേവനങ്ങളാണ് ലഭിക്കുന്നത്. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് ലഭ്യമാണ്. 899 രൂപ പ്ലാനിൽ മറ്റ്
ടെലികോം ഓഫറുകളൊന്നുമില്ല. എന്നാൽ ഇതിൽ 30 ദിവസത്തേക്ക് ഫ്രീയായി ഹലോട്യൂണുകൾ ആസ്വദിക്കാം. 899 രൂപ പാക്കേജിന്റെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ അറിയാം.
Also Read: 9020mAh മെഗാ ബാറ്ററി, Vivo 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ!
- വാലിഡിറ്റി: 84 ദിവസം
- ഡാറ്റ: ദിവസേന 1.5 GB, ഇങ്ങനെ മൊത്തം കാലാവധിയിൽ 126 ജിബി
- കോളിംഗ്: അൺലിമിറ്റഡ് ലോക്കൽ, STD, റോമിംഗ് കോളുകൾ
- SMS: ദിവസേന 100 എസ്എംഎസ്
- അധിക ആനുകൂല്യങ്ങൾ: സൗജന്യ ഹലോ ട്യൂണുകൾ, എയർടെൽ സ്പാം അലേർട്ട്
ശ്രദ്ധിക്കേണ്ട കാര്യം 899 രൂപ പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5ജി ലഭിക്കുന്നില്ല.
84 ദിവസത്തേക്കുള്ള മറ്റ് എയർടെൽ പ്ലാനുകൾ
979 രൂപയ്ക്കും 1199 രൂപയ്ക്കും എയർടെലിൽ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളുണ്ട്. ഇവയിൽ അൺലിമിറ്റഡ് 5ജി സേവനവും ചില പ്രധാന ഒടിടി ആക്സസും ലഭിക്കുമെന്നതാണ് അധിക നേട്ടം. എയർടെലിന്റെ ഫാസ്റ്റ് കണക്റ്റിവിറ്റിയിലുള്ള ഇന്റർനെറ്റ് വേണമെന്നുള്ളവർക്ക് 899 രൂപയുടെ പ്ലാനിന് പകരം ഇവയാണ് അനുയോജ്യം.
airtel 899 plan vs jio plan
ഇതേ വിലയിൽ റിലയൻസ് ജിയോയിലും പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. ജിയോ 899 രൂപ പ്ലാനിൽ എയർടെലിനേക്കാൾ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും ലഭിക്കുന്നു.
- വാലിഡിറ്റി: 90 ദിവസം
- ഡാറ്റ: ദിവസേന 2 GB + 20 GB അധിക ഡാറ്റ (ആകെ 200 GB)
- കോളിംഗ്: അൺലിമിറ്റഡ് കോളുകൾ
- SMS: ദിവസേന 100 SMS
ഇനി എയർടെലിലെ 84 ദിവസത്തിന് അനുയോജ്യമായ ജിയോ പ്ലാനാണ് നോക്കുന്നതെങ്കിൽ 799 രൂപ റീചാർജ് അനുയോജ്യമാകും.
- വാലിഡിറ്റി: 84 ദിവസം
- ഡാറ്റ : ദിവസേന 1.5 GB
- കോളിംഗ്: അൺലിമിറ്റഡ് കോളുകൾ
- SMS: ദിവസേന 100 SMS
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile