വരിക്കാർക്ക് വീണ്ടും തിരിച്ചടിയായി Airtel Plan ൽ വലിയ മാറ്റങ്ങൾ. ഏറെ ജനപ്രിയമായിരുന്ന 77 ദിവസത്തെ വാലിഡിറ്റി പ്ലാനിലും 84 ദിവസ പ്ലാനിലുമാണ് കമ്പനി മാറ്റം വരുത്തിയത്. 2025 ലെ നിരക്ക് വർധനയ്ക്ക് ശേഷം മുൻകൂട്ടി അറിയിക്കാതെ എയർടെൽ പ്ലാനുകളിലും വ്യത്യാസം വന്നിരിക്കുന്നു. മാസ പ്ലാനുകൾക്ക് പകരം ബജറ്റ് ഫ്രണ്ട്ലി ദീർഘകാല റീചാർജ് പാക്കേജുകൾ നോക്കുന്നവർക്ക് ഈ മാറ്റം തലവേദനയാകും. സാധാരണക്കാരായ ഉപഭോക്താക്കളുടെ മാസ ബജറ്റിനെ കാര്യമായി തന്നെ ഇത് ബാധിക്കും. എയർടെലിൽ വന്ന മാറ്റങ്ങളും, പുതുക്കിയ നിരക്കുകളും, പകരം തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനുകളും വിശദമായി അറിയാം.
SurveyAirtel 799 Plan ലെ തിരിച്ചടി
ഭാരതി എയർടെലിന്റെ 77 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് 799 രൂപയാണ് വില. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്നു. എയർടെൽ വരിക്കാർക്ക് പരിധിയില്ലാത്ത കോളിംഗ്, 100 എസ്എംഎസ് പ്രതിദിനം ലഭിക്കുന്നു. 799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ പിൻവലിച്ചു. ഇപ്പോൾ, പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി പായ്ക്കായിരുന്നു. ഇപ്പോൾ എയർടെലിന്റെ സൈറ്റിൽ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാലും വളരെ നിശബ്ദമായാണ് സ്വകാര്യ ടെലികോം 799 രൂപ റീചാർജ് നിർത്തലാക്കിയിരിക്കുന്നത്.
Also Read: മുറികൾ തോറും എസി വേണ്ട! വീടിനെ കുളുമണാലിയാക്കാൻ മികച്ച Air Conditioner കുറഞ്ഞ വിലയ്ക്ക്
Airtel 859 രൂപ പ്ലാനിലും വലിയ മാറ്റം!
859 രൂപയുടെ ഭാരതി എയർടെൽ പ്ലാനിലും കാര്യമായ മാറ്റം വന്നു. 84 ദിവസത്തെ കാലാവധിയുള്ള പാക്കേജിന് ഇപ്പോൾ വില വർധിച്ചു. 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭ്യമാണ്. എന്നാൽ പ്ലാനിന്റെ പുതുക്കിയ വില 899 രൂപയായിരിക്കുന്നു.
899 രൂപ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ
പ്ലാനിന്റെ വില മാത്രമാണ് സ്വകാര്യ ടെലികോം കൂട്ടിയത്. വാലിഡിറ്റിയും ടെലികോം ആനുകൂല്യങ്ങളും പഴയത് പോലെ തന്നെ തുടരുന്നു. 899 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്. ഇതിൽ എയർടെൽ പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയും എയർടെലിന്റെ 899 രൂപ പ്ലാനിൽ ഉൾപ്പെടുന്നു. ഇതിലെ ബോണസ് ഓഫർ ഫ്രീ ഹലോ ട്യൂൺസ് ലഭ്യമാണ് എന്നതാണ്. എന്നാൽ 859 രൂപയായിരുന്നപ്പോൾ ടെലികോം RewardsMini സബ്സ്ക്രിപ്ഷൻ അനുവദിച്ചിരുന്നു. വില കൂട്ടിയ ശേഷം ഈ ആനുകൂല്യം എടുത്തുകളഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യും?
859 രൂപ പ്ലാനിന്റെ വില 899 രൂപയാക്കിയത് സാധാരണക്കാർക്ക് നഷ്ടക്കണക്കാണ്. മുമ്പ് 10 രൂപയായിരുന്നു ദിവസച്ചെലവ്. ഇപ്പോൾ പ്ലാനിൽ 10.7 രൂപയാണ് ദിവസച്ചെലവ് വരുന്നത്.
കോംപ്ലിമെന്ററി ഓഫറുകളുള്ള എയർടെലിന്റെ 84 ദിവസത്തെ മറ്റ് പ്ലാനുകളും തെരഞ്ഞെടുക്കാം. 1,029 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി 4ജി ഡാറ്റയും 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5 ജിയും ലഭിക്കും. ഇതിൽ വാലിഡിറ്റിയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് സേവനവും നൽകിയിരിക്കുന്നു. 100 എസ്എംഎസ് സേവനവും പ്രതിദിനം പ്ലാനിൽ ലഭ്യമാണ്. 899 രൂപയുടെ പാക്കേജിൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile