AI generated Img
ജിയോയ്ക്കൊപ്പം Airtel ടെലികോമും മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നു. എന്നാൽ ഈ മൊബൈൽ താരിഫുകൾക്കിടയിൽ ആശ്വാസമേകാൻ എയർടെൽ ഒരു മികച്ച വാർഷിക പ്ലാൻ കൂടി ഓഫർ ചെയ്യുന്നുണ്ട്. വെറും 1849 രൂപയ്ക്ക് ഒരു വർഷം വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇന്ത്യയിലുടനീളം ഇതിൽ വോയിസ് കോളിങ് ലഭിക്കുമെന്നതാണ്.
1849 രൂപയുടെ വാർഷിക പാക്കേജിന്റെ മാസ ചെലവ് കണക്കാക്കിയാൽ ഏകദേശം 154 രൂപ മാത്രമാണ് ചെലവാകുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും, ഡാറ്റ വേണ്ടാത്തവർക്കും ബേസിക് മൊബൈലിൽ എയർടെൽ സിം ഉപയോഗിക്കുന്നവർക്കും പ്ലാൻ അനുയോജ്യമാണ്. ഈ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങളും, ഇത് ലാഭമാണോ എന്നതും വിശദമായി അറിയാം.
ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കണമെങ്കിൽ തെരഞ്ഞെടുക്കാവുന്ന ലാഭകരമായ റീചാർജാണിത്. വല്ലപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരോ, വീട്ടിൽ വൈ-ഫൈയുള്ളവരോ ആണെങ്കിൽ ഈ പ്ലാനിനൊപ്പം ഒരു ഡാറ്റ വൌച്ചർ കൂടി തെരഞ്ഞെടുത്താൽ മതി. ഇതിൽ 365 ദിവസത്തെ വാലിഡിറ്റിയിൽ എന്തൊക്കെ സേവനങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.
Also Read: CMF Buds Neo ഇന്ത്യയിൽ; വെറും 1999 രൂപയ്ക്ക് 52 മണിക്കൂർ ബാറ്ററിയും ANC സപ്പോർട്ടും
1849 രൂപയുടെ 365 ദിവസത്തെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി, ജിയോ 1899 പാക്കേജിൽ 336 ദിവസം മാത്രമാണ് കാലാവധി. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് ഓഫറുകൾ നൽകുന്നു. എയർടെലിൽ ഇന്റർനെറ്റ് ഒട്ടും ലഭ്യമല്ലെങ്കിലും, 1899 രൂപയുടെ പാക്കേജിൽ 24 GB ആകെ ലഭിക്കും. 50 രൂപ വ്യത്യാസമുള്ള പാക്കേജിൽ കുറച്ച് ഡാറ്റ ലഭിക്കുമെന്നതാണ് വ്യത്യാസം.