ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായാണ് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള പ്ലാനുകൾ BSNL അവതരിപ്പിക്കുന്നത്
90 ദിവസത്തെ വാലിഡിറ്റിയോടെ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുണ്ട്
3 മാസം കാലാവധിയുള്ള പ്ലാനുകളുടെ വില ആരംഭിക്കുന്നത് 201 രൂപയിലാണ്
90 Days BSNL Plans: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. Bharat Sanchar Nigam Limited തരുന്ന പ്ലാനുകൾ സാധാരണക്കാരെ ലക്ഷ്യം വച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായാണ് കീശ കീറാതെ റീചാർജ് ചെയ്യാനുള്ള പ്ലാനുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബിഎസ്എൻഎൽ പ്രീ- പെയ്ഡ് വരിക്കാർക്ക് വേണ്ടി ഒരു മാസം വാലിഡിറ്റിയിലും 3 മാസം കാലയളവിലുമെല്ലാം നിരവധി പ്ലാനുകൾ കമ്പനി അനുവദിച്ചിരിക്കുന്നു.
Survey90 Days BSNL Plans: വിശദമായി
90 ദിവസത്തെ വാലിഡിറ്റിയോടെ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുണ്ട്. വോയിസ് കോളുകൾ, SMS, ഡാറ്റ ആനുകൂല്യങ്ങളുള്ള പാക്കേജാണിത്. സിം കാർഡ് ആക്ടീവായി നിലനിർത്താൻ ഈ പാക്കേജുകൾ സഹായിക്കും.
ബിഎസ്എൻഎല്ലിൽ 90 ദിവസം വാലിഡിറ്റി വരുന്ന മൂന്ന് പ്ലാനുകളുണ്ട്. അതും നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ പാക്കേജുകളാണ് സർക്കാർ ടെലികോം തരുന്നത്. 3 മാസം കാലാവധിയുള്ള പ്ലാനുകളുടെ വില ആരംഭിക്കുന്നത് 201 രൂപയിലാണ്. 500 രൂപയിലും താഴെ മാത്രമാണ് ഈ മൂന്ന് പ്ലാനുകൾക്കും ചെലവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

BSNL 201 രൂപയുടെ പ്ലാൻ
90 ദിവസം വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാനാണിത്.
സേവനങ്ങൾ: 300 മിനിറ്റ് വോയിസ് കോളുകൾ ഇതിലുണ്ട്. 3 മാസത്തേക്കായി 6GB ഡാറ്റയും അനുവദിച്ചിരിക്കുന്നു. ഇതിൽ നിങ്ങൾക്ക് 99 SMS ലഭിക്കും. സിം കാർഡ് ആക്ടീവാക്കി നിലനിർത്താനായി ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടും.
411 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ
ഇതിലും 90 ദിവസമാണ് വാലിഡിറ്റി.
ആനുകൂല്യങ്ങൾ: പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ബിഎസ്എൻഎൽ അൺലിമിറ്റഡ് വോയിസ് കോളുകൾ തരുന്നു. ഇതിൽ പ്രതിദിനം 100 SMS-ഉം ഉൾപ്പെടുത്തിയിരിക്കുന്നു.
ഡാറ്റയും കോളിങ്ങും ഒരുപോലെ ഉപയോഗിക്കുന്നവർക്ക് ഇത് ആകർഷകമായ പാക്കേജാണ്. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും.
439 രൂപ ബിഎസ്എൻഎൽ പ്ലാൻ: വിശദമായി
ആനുകൂല്യങ്ങൾ: 90 ദിവസത്തെ വാലിഡിറ്റി വരുന്ന വില കൂടിയ പ്ലാനിതാണ്. അൺലിമിറ്റഡ് വോയിസ് കോളുകൾ ഏത് നെറ്റ് വർക്കിലേക്കും ലഭിക്കും. അതും ലോക്കൽ, STD, നാഷണൽ റോമിംഗ് ഉൾപ്പെടെയുള്ള കോളുകളാണ് ലഭിക്കുന്നത്. ഈ പാക്കേജിൽ നിങ്ങൾക്ക് 300 SMS-ഉം ആസ്വദിക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഡാറ്റ ആവശ്യമില്ലാത്തവർക്ക്, വോയിസ് കോളുകൾക്കായി മുഖ്യമായും പ്ലാൻ നോക്കുന്നവർക്ക് ആശ്രയിക്കാവുന്ന പാക്കേജാണിത്.
Jio, Airtel 90 Days Plan: ചുരുക്കത്തിൽ
ജിയോ, എയർടെൽ എന്നീ ടെലികോമുകളും 90 ദിവസത്തേക്ക് പ്ലാനുകൾ തരുന്നു. ജിയോയുടെ 899-ന്റെ പ്ലാൻ 90 ദിവസം കാലയളവുള്ളതാണ്. പ്രതിദിനം 2GB ഡാറ്റയും 20GB ബോണസ് ഡാറ്റയും തരുന്നു. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 100 SMS-ഉം ആസ്വദിക്കാം. 5ജി വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും.
929 രൂപയ്ക്കാണ് ഭാരതി എയർടെൽ 90 ദിവസത്തെ പ്ലാൻ തരുന്നത്. പ്രതിദിനം 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 SMS-ഉം ഇതിൽ ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റയും വിങ്ക് മ്യൂസിക് ആക്സസും പ്ലാനിൽ ചേർത്തിട്ടുണ്ട്.
Also Read: BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile