897 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളുണ്ട്
അതുപോലെ പ്രതിദിനം 100 എസ്എംഎസ്, 90 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു
ലോങ്ങ് ടേം പ്ലാൻ റീചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ പ്ലാൻ വളരെ നല്ലതാണ്
BSNL പ്രീ-പെയ്ഡ് വരിക്കാർക്കായി ഇതാ മികച്ച പ്ലാൻ. 180 ദിവസം വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണ് ടെലികോം കമ്പനി തരുന്നത്. 6 മാസം വാലിഡിറ്റിയാണ് Bharat Sanchar Nigam Limited പ്ലാനിൽ ലഭിക്കുന്നത്. ഇത്രയും നീണ്ട വാലിഡിറ്റി പാക്കേജിന് 1000 രൂപയ്ക്കും താഴെ മാത്രമാണ് വില.
SurveyBSNL 180 ദിവസത്തെ പ്ലാൻ
ആവശ്യത്തിന് ഡാറ്റയും കോളിങ്ങും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. 897 രൂപയാണ് ഈ പ്രീ-പെയ്ഡ് പാക്കേജിന്റെ വില.

897 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളുണ്ട്. അതുപോലെ പ്രതിദിനം 100 എസ്എംഎസ്, 90 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ തീർന്നാൽ, നെറ്റ് സ്പീഡ് 40 Kbps ആയി കുറയും. ലോങ്ങ് ടേം പ്ലാൻ റീചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ പ്ലാൻ വളരെ നല്ലതാണ്.
BSNL 897 പ്ലാൻ ലാഭമാണോ?
അൺലിമിറ്റഡ് കോളിങ്ങും 90GB ഡാറ്റയും 180 ദിവസത്തേക്ക് എന്നത് ബമ്പർ ഓഫറാണ്. ഇത്രയും തുച്ഛ വിലയ്ക്കാണ് ദീർഘകാല പ്ലാൻ ബിഎസ്എൻഎൽ തരുന്നത്. ഇതേ സമയം മറ്റ് ടെലികോം കമ്പനികളുടെ പ്ലാൻ നോക്കിയാൽ ഇത്രയും ലാഭത്തിലുള്ള പാക്കേജ് ലഭിക്കില്ല.
എയർടെലിൽ ആണെങ്കിലോ?
ബിഎസ്എൻഎല്ലിന്റെ പ്ലാൻ ലാഭമാണെന്ന് നോക്കാൻ എയർടെൽ പ്രീ-പെയ്ഡ് പാക്കേജ് നോക്കിയാൽ മതി. എയർടെല്ലിൽ നിന്ന് സമാനമായ പ്ലാനിന് 509 രൂപയാണ് ചെലവാകുക. എന്നാൽ ബിഎസ്എൻഎൽ തരുന്ന വാലിഡിറ്റിയുടെ പകുതി മാത്രമാണ് ഇതിലുള്ളത്.

എയർടെൽ 509 രൂപ പ്ലാൻ
അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾക്കുള്ള പാക്കേജാണിത്. ഈ എയർടെൽ പ്ലാനിന് വരുന്ന വാലിഡിറ്റിയാകട്ടെ 84 ദിവസമാണ്. ഇതിന് 6GB ഡാറ്റ ലഭിക്കുന്നു. ടെലികോം വരിക്കാർക്ക് പ്രതിദിനം 100 എസ്എംഎസും സൗജന്യ ഹെലോട്യൂണുകളും ലഭിക്കും. അതുപോലെ അപ്പോളോ 24|7 സർക്കിൾ, എക്‌സ്ട്രീം പ്ലേ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
തടസ്സമില്ലാത്ത കണക്റ്റിവിറ്റി
ഇനി എല്ലാ ടെലികോമുകൾക്കും ഒരു ടവറിൽ നിന്ന് നെറ്റ്വർക്ക് ലഭ്യമാക്കുന്ന സംവിധാനം വരികയാണ്. എന്നുവച്ചാൽ സിം പ്രവർത്തിക്കുന്നില്ലെങ്കിലും, മറ്റ് ടെലികോം ടവറുകളിൽ നിന്ന് കണക്ഷൻ ലഭിക്കും. ഇതിനായി കേന്ദ്ര സർക്കാർ ICR എന്ന സംരഭമാണ് തുടക്കമിട്ടത്.
BSNL 4G കിട്ടിയില്ലേൽ, Jio, എയർടെൽ ടവറിൽ നിന്ന് കിട്ടും! പുതിയ സംരഭത്തിന് തുടക്കം കുറിച്ച് കേന്ദ്രം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile