ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ബിഎസ്എൻഎൽ പ്ലാൻ പുറത്തിറക്കിയത്
കൂടുതൽ വരിക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ളതാണ് ഒരു രൂപ ഓഫർ
ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ് പാക്കേജിലുള്ളത്
BSNL 1 Rupee Plan: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന മികച്ച ഒരു രൂപ പ്ലാൻ നോക്കിയാലോ? ഒരു രൂപയ്ക്ക് 4ജി സിം ഫ്രീയായി ലഭിക്കുന്ന പാക്കേജാണിത്. ഇതിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ കൂടി ടെലികോം ബണ്ടിൽ ചെയ്തിട്ടുണ്ട്. സർക്കാർ ടെലികോമിലേക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഓഫർ. ആത്മനിർഭർ ഭാരത് ദൗത്യത്തിന് കീഴിലാണ് Bharat Sanchar Nigam Limited 4ജി ആഭ്യന്തരമായി വികസിപ്പിച്ചെടുക്കുന്നത്.
Surveyഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ബിഎസ്എൻഎൽ പ്ലാൻ പുറത്തിറക്കിയത്. പാക്കേജിൽ റീചാർജ് ചെയ്യാൻ ഇന്ന് കൂടി മാത്രമാണ് അവസരം. കാരണം ഓഗസ്റ്റ് 31 വരെയാണ് ഒരു രൂപ സിം എടുക്കാനുള്ള ഓഫർ. ഇന്ന് ഈ അവസരം മുതലാക്കിയാൽ 30 ദിവസത്തേക്ക് ബമ്പർ സേവനങ്ങൾ ലഭിക്കും.
BSNL 1 Rupee Plan: വിശദാംശങ്ങൾ
ബിഎസ്‌എൻഎൽ നൽകിയ ഫ്രീഡം ഓഫറാണിത്. ഈ പ്ലാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ നിലവിൽ വരിക്കാരാർക്ക് വേണ്ടിയുള്ളതല്ല. കൂടുതൽ വരിക്കാരെ ആകർഷിക്കാൻ വേണ്ടിയുള്ളതാണ് ഒരു രൂപ ഓഫർ. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ് പാക്കേജിലുള്ളത്.

BSNL Freedom Offer: ആനുകൂല്യങ്ങൾ
പുതിയതായി ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വരിക്കാരാകാൻ താൽപ്പര്യമുള്ളവർക്ക് ഈ ഫ്രീഡം പ്ലാൻ ആസ്വദിക്കാം. ബിഎസ്എൻഎൽ പായ്ക്കിനൊപ്പം സൗജന്യ 4G സിം കാർഡും ലഭിക്കുന്നു. ഇങ്ങനെ ഒരു രൂപയുടെ പ്ലാനിലൂടെ സിം എടുക്കുമ്പോൾ കോളിങ്ങും എസ്എംഎസ് ഡാറ്റ സേവനങ്ങളും നേടാം.
ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളുകളാണ് ഫ്രീഡം പാക്കേജിലുള്ളത്. ഇതിൽ പ്രതിദിനം 2 ജിബി 4 ജി ഡാറ്റയും ആസ്വദിക്കാം. ഇതിൽ പ്രതിദിനം 100 എസ്എംഎസ് സേവനവും 30 ദിവസത്തേക്ക് നേടാം. ഇങ്ങനെ 300 എസ്എംഎസ് സേവനങ്ങൾ ലഭിക്കും. മറ്റൊരു ടെലികോമിനും വാഗ്ദാനം ചെയ്യാനാവാത്ത പ്ലാനാണിത്. ശ്രദ്ധിക്കുക ഓഗസ്റ്റ് 31 വരെയാണ് ബിഎസ്എൻഎല്ലിന്റെ ഒരു രൂപ ഓഫർ ലഭിക്കുക. ഇതിനകം ഒരു രൂപ സിമ്മെടുക്കുന്നെങ്കിൽ, 1 മാസത്തേക്ക് റീചാർജ് ആനുകൂല്യങ്ങൾ നേടാം. ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാൻ ഫ്രീ ഹെൽപ്പ്‌ലൈൻ 1800-180-1503 നമ്പറിൽ ബന്ധപ്പെടാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Bharat Sanchar Nigam Limited
മെയ്ക്ക്-ഇൻ-ഇന്ത്യ ടെക്നോളജിയിലൂടെയാണ് ബിഎസ്‌എൻഎൽ രാജ്യത്തുടനീളം 4ജി വിന്യസിക്കുന്നത്. ഒരു ലക്ഷം 4G സൈറ്റുകൾ കമ്പനി ഇതിനകം പുറത്തിറക്കി. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ മൊബൈൽ കണക്റ്റിവിറ്റിയാണ് ബിഎസ്എൻഎൽ തരുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile