50MP Triple ക്യാമറയുള്ള Vivo X100 Pro 5G വിലക്കുറവിൽ വാങ്ങാം. ആരും മോഹിക്കുന്ന ഡിസൈനും, ക്യാമറ പെർഫോമൻസുമുള്ള സ്മാർട്ട് ഫോൺ ആണിത്. 32000 രൂപയുടെ വിലക്കിഴിവ് ഇപ്പോൾ ഫോണിന് ലഭ്യമാണ്. ഇത് Amazon അനുവദിച്ചിരിക്കുന്ന പരിമിതകാല ഓഫറാണ്.
96,999 രൂപ വിലയാകുന്ന വിവോ എക്സ്100 പ്രോ ഹാൻഡ്സെറ്റാണിത്. ഇതിന് ആമസോൺ പ്രഖ്യാപിച്ച പരിമിതകാല ഡീലിലാണ് ഓഫർ. 33 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് സ്മാർട്ട് ഫോണിന് ലഭ്യമാണ്.
16GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിനാണ് ഡീൽ. വിവോ എക്സ് 100 പ്രോയുടെ ആമസോണിലെ വില 64,999 രൂപ മാത്രമാണ്. മറ്റൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഈ വിലയ്ക്ക് സ്മാർട്ഫോൺ ലഭിക്കില്ല.
ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവും ആമസോൺ അനുവദിച്ചിരിക്കുന്നു. ഈ വിവോ ഹാൻഡ്സെറ്റിന് ഓഫർ വിലയിൽ നിന്നും വീണ്ടും 13000 രൂപയുടെ ഇളവും ലഭിക്കും. ഇത് നിങ്ങളുടെ പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ വിനിയോഗിക്കാം.
അതായത് 51050 രൂപയ്ക്ക് വിവോ പ്രീമിയം സെറ്റ് എക്സ്ചേഞ്ചിലൂടെ സ്വന്തമാക്കാം. ഫോണിന് 3,121 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
വിവോ എക്സ് 100 പ്രോ 5 ജിയിൽ 6.78 ഇഞ്ച് എൽടിപിഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.
ഈ ഫോണിന് 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ഉള്ള ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു.
Also Read: Year End Deal: LG QNED TV 45000 രൂപയ്ക്ക് താഴെ, എന്താ ഒരു ഓഫർ!
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ എക്സ് 100 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന, ZEISS- ട്യൂൺ ചെയ്ത പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 50MP സോണി IMX989 സെൻസറാണ് ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നത്. കൂടാതെ 50MP വൈഡ് ആംഗിൾ ക്യാമറയും 50MP ടെലിഫോട്ടോ ലെൻസും ഫോണിന് പിൻവശത്തുണ്ട്. ഈ ഫോണിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 32 MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ഫോണിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ഒഎസ്സാണുള്ളത്. വിവോ എക്സ്100 പ്രോയിൽ 100W ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്ന സെല്ലാണുള്ളത്. ഇതിൽ വിവോ 5,400mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.