ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി ഷവോമി വീണ്ടും എത്തുന്നു
ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി Y2 എന്ന മോഡലാണ് ജൂൺ 12 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നത്
Survey
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി Y2 .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണ് ഇത് .ഇപ്പോൾ രണ്ടു തരത്തിലുള്ള മോഡലുകളാണ് പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് എത്തുന്നത് .ജൂൺ 12 മുതൽ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഷവോമിയുടെ വെബ് സൈറ്റ് ആയ Mi.com ലും നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .മൂന്ന് തരത്തിലുള്ള നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .rose ഗോൾഡ് ,gold ,കൂടാതെ ഡാർക്ക് ഗ്രേ എന്നി നിറങ്ങളിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെറ്റാലിക് ഡിസൈൻ രൂപകല്പനയിലാണ് ഈ സ്മാർട്ട് ഫോണുകൾ നിർമ്മിച്ചിരിക്കുന്നത് .കൂടാതെ ഇതിന്റെ സെൽഫി ക്യാമറകളും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ഇപ്പോൾ നിലവിൽ വിപണിയിൽ വാങ്ങിക്കാവുന്ന ബഡ്ജറ്റ് സ്മാർട്ട് സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഷവോമിയുടെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ മികച്ചു തന്നെ നിൽക്കുന്നു . 5.99 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷതയാണ് . Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8.0 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് വേണ്ട എല്ലാത്തരം ആന്തരിക സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നുതന്നെപറയാം .ഷവോമിയുടെ സ്മാർട്ട് ഫോണുകളെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .
12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .ക്യാമറകൾ ഇതിന്റെ ഒരു പ്ലസ് തന്നെയാണ് .അതുപോലെതന്നെ ക്യാമറകളിൽ ഒരുയ്പ്പാട് ഓപ്‌ഷനുകൾ പ്രേതെകമായി കൊടുത്തിരിക്കുന്നു .സ്ലോ മോഷൻ പോലെയുള്ള വിഡിയോകളും ഇതിൽ നിങ്ങൾക്ക് ഷൂട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 3,080mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .
കൂടാതെ ഫാസ്റ്റ് ചാർജിങ് ഇതിനു സപ്പോർട്ട് ഇല്ല .ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3ജിബിയുടെ റാംമ്മിനു 9999 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണിന് 12999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് സ്\വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഷവോമിയുടെ സ്വന്തം സൈറ്റിൽ നിന്നും ജൂൺ 12 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
