ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ നാളെ എത്തുന്നു

HIGHLIGHTS

48 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി നോട്ട് 7 എത്തുന്നു

ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ നാളെ എത്തുന്നു

 

Digit.in Survey
✅ Thank you for completing the survey!

ഈ വർഷം ഷവോമിയിൽ നിന്നും പുറത്തിറക്കിയിരിക്കുന്ന മറ്റൊരു മികച്ച മോഡലായിരുന്നു ഷവോമി റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോൺ .ഈ ഫോണിന് ഒരുപാടു സവിശേഷതകൾ ഉണ്ട് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തുപറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാണ് .കൂടാതെ ഇതിന്റെ വിലയും .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസം തന്നെ ചൈന വിപണിയിൽ എത്തിയിരുന്നു .എന്നാൽ നാളെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നു .നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ സ്വന്തം mi.com ൽ നിന്നും സെയിൽ എത്തുമ്പോൾ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .കൂടാതെ ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 7 പ്രൊ എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 10500 രൂപയ്ക്ക് അടുത്താണ് .കൂടാതെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ 15000 രൂപ റെയിഞ്ചിലും പ്രതീക്ഷിക്കാം .

Experienced Social Media And Content Marketing Specialist View Full Profile