ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ കേരളത്തിൽ ഷോപ്പുകളിലും
ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ
Surveyഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോൺ .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോണിന്റെ വമ്പൻ വിജയത്തോടെ ഉടനെ തന്നെ പുറത്തിറക്കിയ മോഡൽകൂടിയാണിത് .എന്നാൽ ആരംഭത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ മാത്രമേ ലഭിച്ചിരുന്നുള്ളു .എന്നാൽ ഇപ്പോൾ കേരളത്തിലെ സ്റ്റോറുകളിൽ നിന്നും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .
6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുനന് ഒരു നല്ല സ്മാർട്ട് ഫോൺകൂടിയാണിത് .
ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 13999 രൂപമുതൽ വാങ്ങിക്കാം .കൂടാതെ ഇപ്പോൾ കേരത്തിലെ മറ്റു പ്രധാന സ്റ്റോറുകളിൽ നിന്നും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
