റെഡ്മി നോട്ട് 6 പ്രൊ ഉപഭോതാക്കൾക്ക് പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ

HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ

റെഡ്മി നോട്ട് 6 പ്രൊ ഉപഭോതാക്കൾക്ക് പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ

ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റെഡ്മി നോട്ട് 6 പ്രൊ എന്ന മോഡലുകൾ .ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ 48 മെഗാപിക്സലിന്റെ ക്യാമറയിൽ കൂടുതൽ മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയിരുന്നു .എന്നാൽ റെഡ്മി നോട്ട് 6 പ്രോയുടെ രണ്ടു പോരായ്‌മകൾ ഇപ്പോൾ തീർന്നിരിക്കുകയാണ് .അതിൽ ആദ്യം എടുത്തുപറയേണ്ട ഒരു പോരായ്‌മ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയായിരുന്നു .ആൻഡ്രോയിഡ് Oreo 8.1ലായിരുന്നു ഈ മോഡലുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഉടൻ തന്നെ ആൻഡ്രോയിഡ് 9 പൈ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റൊരു അപ്പ്‌ഡേഷൻ ആയ ഡ്യൂവൽ Dual-VoLTE സപ്പോർട്ടും ഉടൻ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

ഷവോമി റെഡ്മി നോട്ട് 6 പ്രൊ ;6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ പുതിയAndroid Oreo 8.1  അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുനന് ഒരു നല്ല സ്മാർട്ട് ഫോൺകൂടിയാണിത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

Experienced Social Media And Content Marketing Specialist View Full Profile