ഷവോമിയുടെ റെഡ്മി 10 പ്രൈം ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഷവോമിയുടെ റെഡ്മി 10 പ്രൈം ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ

Xiaomi Redmi 10 Primeഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം

സെപ്റ്റംബർ മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായി സൂചനകൾ .Xiaomi Redmi 10 ,Xiaomi Redmi 10 Prime ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസമായിരുന്നു ലോക വിപണിയിൽ അവതരിപ്പിച്ചിരുന്നത് .50 മെഗാപിക്സൽ ക്യാമറകളിൽ ആണ് റെഡ്മി 10 സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് 

ഷവോമിയുടെ റെഡ്മി 10 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2.0GHz octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്സ്മാർട് ഫോണുകളുടെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് $179 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 13000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo